വാഷിങ്ടണ്‍: തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ മഹാത്മാ ഗാന്ധിയുടേതെന്ന് പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ഇന്‍സ്റ്റാഗ്രാമിലൂടെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ‘അവര്‍ ആദ്യം നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ പരിഹസിക്കും, പിന്നീട് നിങ്ങളോട് ഏറ്റുമുട്ടും, അപ്പോള്‍ നിങ്ങള്‍ വിജയിക്കും’ ഇതാണ് ഗാന്ധിജിയെ ഉദ്ധരിച്ച് ട്രംപ് പറഞ്ഞത്.
എന്നാല്‍ ഗാന്ധിജി ഒരിടത്തും ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അറിയിച്ച് അമേരിക്കന്‍ മാധ്യമങ്ങളും എതിര്‍ വിഭാഗവും ട്രംപിനെതിരെ രംഗത്തെത്തി.
തിങ്കളാഴ്ച അലബാമയിലെ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ട്രംപിന്റെ പോസ്റ്റിലാണ് വിവാദ പരാമര്‍ശം ഉള്ളത്. ഈ വാചകം 1918ല്‍ സോഷ്യലിസ്റ്റ് നേതാവായ നിക്കോളാസ് കെയ്ന്‍ ഒരു ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ പറഞ്ഞതാണെന്നും ‘ദ ഹില്‍’ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments