ന്യൂഡല്‍ഹി: സര്‍ക്കാര്‍ നല്കുന്ന സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിയമപരമായി പദവിയുള്ള രേഖയായിരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ നേരിട്ട് എത്തുമെന്ന് ഉറപ്പാക്കും. ഇതിനായി ആധാറിനെ അടിസ്ഥാനമാക്കി നിയമം കൊണ്ടുവരുമെന്നും ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ഇതുവരെ 98 കോടി ആധാര്‍ നമ്പറുകള്‍ നല്‍കിക്കഴിഞ്ഞു. പ്രതിദിനം ശരാശരി 26 ലക്ഷം ബയോമെട്രിക്കും 1.5 ലക്ഷത്തോളം ഇ-കെവൈസി ഇടപാടുകളും നടക്കുന്നുണ്ട്.
Post Your Comments