കുവൈത്ത് സിറ്റി: കുവൈത്തില്‍ നാല്മാസം പ്രായമായ കുഞ്ഞിനെ മരുഭൂമിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റോഡില്‍ നിന്നും 200 മീറ്റര്‍ ഉള്ളിലാണ് കാര്‍ട്ടനുള്ളിലാക്കിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും പരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments