KeralaNews

വി.എസും പിണറായിയും മത്സരിക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നതിന് തടസങ്ങളില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുവരും ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കാറില്ലെന്നും കോടിയേരി വ്യക്തമാക്കി.

വി.എസ് മത്സരിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രായാധിക്യം ചൂണ്ടിക്കാട്ടി വി. എസിന്റെ മത്സരത്തെ ചില നേതാക്കള്‍ എതിര്‍ത്തതായി സൂചനയുണ്ട്. 90 വയസ് കഴിഞ്ഞ വി.എസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനുള്ള വിയോജിപ്പ് പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ചിലര്‍ അറിയിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സി.പി.എം സംസ്ഥാന സെക്രട്ടറി സമിതി യോഗങ്ങള്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ ചേരുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

shortlink

Post Your Comments


Back to top button