News Story

ഭാരതം മുന്നോട്ടു കുതിക്കുമ്പോൾ കൈത്താങ്ങായി സാമ്പത്തിക വളർച്ചയോടൊപ്പം ജനപ്രിയ ബജറ്റും. ഒരു ബജറ്റ് അവലോകനം

സുജാത ഭാസ്കര്‍


 

ആഗോള സാമ്പത്തിക വ്യവസ്ഥ വെല്ലുവിളി നേരിടുകയാണെങ്കിലും ഭാരതം പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം നമ്മുടെ സാമ്പത്തിക വിദഗ്ധരുടെ വീക്ഷണങ്ങളും മുന്‍കരുതലും തന്നെയാണ്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.6 ശതമാനം വളര്‍ച്ച രാജ്യം നേടിഎന്നാണ് അരുൺ ജയ്റ്റ്‌ലി ലോകസഭയിൽ പറഞ്ഞത്.നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റില്‍ കര്‍ഷക ക്ഷേമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വളര്‍ച്ച ഒരു ഭീഷണിയായി നിലനിൽക്കുമ്പോൾ അതിനെ പ്രതിരോധിക്കാനായി ജല സേചന പദ്ധതികൾക്കായി കൂടുതൽ തുക വിലയിരുത്തി.കൃഷി നശിച്ചാൽ സാമ്പത്തിക സഹായം കൂടുതൽ കൊടുത്തു നഷ്ടം നികത്താനും സര്‍ക്ക്കാര്‍ കാര്‍ഷിക മേഖലയെ കൈ പിടിച്ചു മുന്നേറാൻ ശ്രമിക്കുന്നുണ്ട്.

ഇ-കൃഷി വിപണിക്കായി അംബേക്കറുടെ ജന്മദിനത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കും. അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ബജറ്റ് ഉറപ്പ് നല്‍കുന്നു.കാര്‍ഷിക മേഖലയ്ക്കായി 35,984 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. കര്‍ഷകര്‍ക്ക് കടാശ്വാസമായി 15000 കോടി രൂപ നല്‍കും. കര്‍ഷകര്‍ക്ക് 9 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കും. എഫ്‌സിഐ വഴി ഓണ്‍ലൈന്‍ വ്യാപാരം വ്യാപിപ്പിക്കും. വളം, മണ്ണ് പരിശോധനകള്‍ക്കായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു.രാജ്യത്ത് നാല് പുതിയ ക്ഷീര പദ്ധതികള്‍ നടപ്പാക്കും. കാര്‍ഷിക ജലസേച പദ്ധികള്‍ക്കായി 8500 കോടിയും നബാര്‍ഡിന് 20000 കോടിയും അനുവദിച്ചു. കര്‍ഷകരുടെ വിളനാശത്തിനു കൂടുതല്‍ നഷ്ടപരിഹാരം നല്‍കും. നഗരമാലിന്യം വളമായി മാറ്റുന്ന പദ്ധതിക്ക് മുന്‍തൂക്കം നല്‍കും. അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ഫാസ്റ്റ് ട്രാക്കായി 89 ജലസേചന പദ്ധതികള്‍ നടപ്പാക്കും.3000 ജനറിക് മരുന്നു കേന്ദ്രങ്ങള്‍ സ്ഥാപിക്കും,സ്വച്ഛ് ഭാരതിന് 9000 കോടി,60 വയസ് കഴിഞ്ഞ മുതിര്‍ന്ന് പൗരന്മാര്‍ക്ക് പ്രൊട്ടക്ഷന്‍ സ്‌കീം,എല്ലാ ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് സേവനം,ഗ്രാമീണ സ്ത്രീകളുടെ പേരില്‍ പാചകവാതക കണക്ഷന്‍ നല്‍കും,ഗ്രാമീണ മേഖലയ്ക്ക് 2.87 ലക്ഷം കോടി,നാലു പുതിയ ക്ഷീര പദ്ധതികള്‍ ആരംഭിക്കും,കാര്‍ഷിക മേഖലയ്ക്ക് 35,894 കോടി,മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി,വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 5000 കോടി.

നബാര്‍ഡിന് 20,000 കോടി, കാര്‍ഷിക ജലസേചന പദ്ധതികള്‍ക്കായി 8500 കോടി,കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ ഒന്പതു ലക്ഷം കോടി രൂപ,കാര്‍ഷിക മേഖലയ്ക്ക് 35,294 കോടി,ഗ്രാമങ്ങളില്‍ റോഡ് നിര്‍മാണത്തിന് 19,000 കോടി,28.5 ലക്ഷം ഹെക്ടര്‍ ജലസേചന പദ്ധതി നടപ്പാക്കും,ജലസേചനത്തിന് അടിസ്ഥാന സൗകര്യ വികസനം ഒരുക്കും,2017ഓടെ ജലസേചന പദ്ധതികള്‍ക്കായി 17,000 കോടി രൂപ,ബിപി.എല്‍ കുടുംബങ്ങള്‍ക്ക് പാചകവാതകത്തിന് 2000 കോടി,കൃഷി, ആരോഗ്യം, വിദ്യാഭ്യാസം അടക്കം ഒമ്പതു മേഖലകള്‍ക്ക് മുന്‍തൂക്കം,2020ഓടെ കാര്‍ഷികരുടെ വരുമാനം ഇരട്ടിയാക്കും, ഇതൊക്കെയാണ് മുഖ്യമായി ബജറ്റിൽ ഉള്ളത്.

പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയ്ക്കായി 5500കോടി. ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2.87 ലക്ഷം കോടിയുടെ ഗ്രാന്‍റ്. തൊഴിലുറപ്പ് പദ്ധതിക്കായി 38,500 കോടി. പാലുത്പാദനം വര്‍ധിപ്പിക്കാന്‍ നാല് പുതിയ ഡയറി പദ്ധതികള്‍. 2018 മാര്‍ച്ച്‌ ഒന്നോടെ ഗ്രാമീണ വൈദ്യുതീകരണം നൂറുശതമാനമാക്കും.ഗ്രാമീണ വികസനത്തിനായി 877765 കോടി. ഗ്രാമീണമേഖലകളില്‍ എല്‍പിജി കണക്ഷന്‍ സ്ത്രീകളുടെ പേരിലാക്കും. എല്‍പിജി കണക്ഷന്‍ നല്‍കാന്‍ 2000കോടി അധികമായി അനുവദിക്കും. സ്വച്ഛ് ഭാരത് അഭിയാനായി 9,000 കോടി അനുവദിക്കും. നബാര്‍ഡിന് 20,000കോടി.

മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷംതോറും 130,000രൂപ. എസ്‌എസിഎസ്ടി വനിതാ സംരംഭകര്‍ക്കുള്ള സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിക്കായി 500 കോടി. ഓരോ കുടുംബത്തിനും വര്‍ഷം തോറും ഒരു ലക്ഷം രൂപ ഹെല്‍ത്ത് കവര്‍ ലഭിക്കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി.ഇത് കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി മൊത്തം 2,21,246 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് സാധിച്ചു. ലോകത്തിനെ ബാധിച്ച ആപത്തു രാജ്യം അവസരമാക്കി വിനിയോഗിച്ചതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇപ്പോള്‍ ഭദ്രമാണെന്നും ധനമന്ത്രി പറഞ്ഞു.രാജ്യം കൈവരിച്ച്‌ സാമ്പത്തിക പുരോഗതിയില്‍ ഭാരതത്തിന് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസ പിടിച്ചു പറ്റാന്‍ സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button