Kerala

കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി

കൊട്ടാരക്കര: കേന്ദ്ര സര്‍ക്കാരിന്റെ റയില്‍വേ ബജറ്റിനെ പ്രകീര്‍ത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഇതുവരെ ലഭിക്കാത്ത പരിഗണനയാണ് ബജറ്റില്‍ മാവേലിക്കര മണ്ഡലത്തിന് ലഭിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ചെങ്ങന്നൂര്‍-തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ അനുവദിച്ചത് മണ്ഡലത്തിന് അഭിമാനകരമാണെന്നും സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരി മല തീര്‍ഥാടകര്‍ ഏറെയെത്തുന്ന ചെങ്ങന്നൂരിനെ തീര്‍ത്ഥാടകസ്റ്റേഷനാക്കി ഉയര്‍ത്തിയത് വലിയ നേട്ടമാണ്. ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളായ അജ്മീര്‍, പുരി, ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ പോലെ ഉന്നത നിലവാരത്തിലുള്ള സ്‌റ്റേഷനായി ചെങ്ങന്നൂര്‍ മാറും. കൂടാതെ പുനലൂര്‍ ചെങ്കോട്ട-ഗേജ്മാറ്റം പൂര്‍ത്തിയാക്കാനായി 101 കോടി രൂപ അനുവദിച്ചതും ആഹ്ലാദകരമാണെന്നും എം.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button