മൂന്നാര്‍: കേരളത്തില്‍ അഴിമതിരഹിത ഭരണം വരണമെങ്കില്‍ ജയലളിത ഇവിടെ മുഖ്യമന്ത്രിയാകണമെന്ന് ജയലളിതയുടെ 68-ആം ജന്മദിനത്തിനോടനുബന്ധിച്ച് മൂന്നാറില്‍ 6800 പേര്‍ക്ക് സ്നേഹോപഹാരം വിതരണം നല്കുന്ന ചടങ്ങില്‍ പ്രസംഗിക്കവേ ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശ് പറഞ്ഞു.മ ക്കളെ അമ്മ പരിപാലിക്കുന്നതുപോലെയാണ് ജയലളിത ജനങ്ങളെ സംരക്ഷിക്കുന്നതെന്നും കേരളത്തില്‍ രാഷ്ട്രീയം മന്ത്രിമാരും സുഖമായി ജിവിക്കുമ്പോള്‍ നിര്‍ധനരായ ആളുകള്‍ ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുകയാണെന്നും ബിജു രമേശ് പറഞ്ഞു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മല്‍സരിക്കുമെന്ന് എ.ഡി.എം.കെ. നേതാക്കള്‍ പറഞ്ഞു. ദേവികുളം. പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിത്വത്തിന് നിരവധിപ്പേര്‍ തയാറായിട്ടുണ്ട്. സ്ഥാനാര്‍ഥികളെ ജയലളിത തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.
Post Your Comments