ഗള്‍ഫ് വിമാന നിരക്കുകള്‍ കുറയുന്നു. എണ്ണവിലയിടിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള വിമാനനിരക്കില്‍ 14.5 ശതമാനം വരെ നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രമുഖ ട്രാവല്‍ പോര്‍ട്ടായ ക്ലിയര്‍ട്രിപ്പിന്റെ കണക്കുകള്‍ അനുസരിച്ച് എമിറേറ്റ്‌സിന്റെ മിഡില്‍ഈസ്റ്റ് സര്‍വ്വീസുകളുടെ നിരക്ക് കഴിഞ്ഞ വര്‍ഷം ജനുവരിയേക്കാള്‍ ഇത്തവണ 17.6 ശതമാനത്തിലേറെ കുറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയ വിമാനകമ്പനികളായ ഖത്തര്‍എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനകമ്പനികളുടെ നിരക്കുകളാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞത്.
ഗള്‍ഫ് നഗരങ്ങള്‍ക്കിടയിലെ യാത്രക്ക് ഈ വിമാന കമ്പനികള്‍ പ്രൊമോഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ എണ്ണവിലയാണ് ഇത്തരമൊരു മത്സരത്തിന് വിമാനകമ്പനികളെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments