Kerala

ജി. സുധാകരന്‍ മൈക്കിലൂടെ അവഹേളിച്ചു ; വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു

ആലപ്പുഴ : റോഡ് ഉദ്ഘാടന വേദിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല പ്രസിഡന്റുമായ വനിത നേതാവിനെ ജി. സുധാകരന്‍ മൈക്കിലൂടെ ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തു. വനിതാ നേതാവ് പൊട്ടിക്കരയുകയും വേദി വിടുകയും ചെയ്തു. തുടര്ന്നും സുധാകരാൻ ആവരെ അവഹേളിച്ചത് തുടർന്നു

സ്വാഗതം പറയുമ്പോൾ വനിതാ നേതാവ് ഉഷാ സാലിയുടെ പേര് പറഞ്ഞപ്പോഴാണ് പ്രസംഗം തടസ്സപ്പെടുത്തി സുധാകരൻ
സംസാരിച്ചത്..തോട്ടപ്പളളി ലോക്കല്‍ കമ്മറ്റിയ്ക്ക് കീഴിലുളള കൊട്ടാരവളപ്പ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായ ഉഷ സാലി, ജി. സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലും അംഗമായിരുന്നു. സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ശമ്പളം വാങ്ങി വിഴുങ്ങിയെന്നും മറ്റും ആക്ഷേപിച്ചു.പഞ്ചായത്ത് ഇലക്ഷനിൽ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും, എത്രയും വേഗം അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം നടക്കുമ്പോൾ മറ്റു രാഷ്ട്രീയ കക്ഷികളിൽ പെട്ടവരും സദസ്സിൽ ഉണ്ടായിരന്നു.

എം. എം. മണിയെപ്പോലെ സുധാകരന്‍ നിലവിട്ട് പെരുമാറിയത് ശരിയായില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റേയും നിലപാട്. സുധാകരന്റെ റെക്കോര്‍ഡ് ചെയ്ത പ്രസംഗം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും കൈമാറാനുളള ഒരുക്കത്തിലാണ് വനിതാ നേതാവ്. സുധാകരാൻ പ്രത്യേകം നിർദ്ദേശിച്ചിട്ടും സദസ്സിൽ വെനത്ര ആളില്ലാത്തതാണ് സുധാകരനെ ചോടിപ്പിച്ചതെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button