വാഷിംഗ്ടണ്‍:ജനനേന്ദ്രിയത്തിനുള്ളിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ഷക്കീറ തോംസണ്‍ എന്ന യുവതിയാണ് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ പിടിയിലായത്.
അമേരിക്കക്കാരിയായ ഷക്കീറ ജമൈക്കയില്‍ നിന്നാണ് മയക്കുമരുന്നുമായി വന്നത്. ഒരു കൂസലുമില്ലാതെയാണ് പരിശോധകര്‍ക്ക് മുന്നില്‍ ഇവരെത്തിയത്. ആദ്യഘട്ട പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഇതിനിടെ ഷക്കീറയുടെ കൈവശം മയക്കുമരുന്നുണ്ടെന്ന്് രഹസ്യവിവരം ലഭിച്ചു. ഇതേതുടര്‍ന്ന് വിശദമായ പരിശോധനയിലാണ് ജനനേന്ദ്രിയത്തിനുള്ളില്‍ മുട്ടയുടെ ആകൃതിയിലുള്ള വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ഷക്കീറയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മയക്കുമരുന്നാണ് ജനനേന്ദ്രിയത്തിനുള്ളില്‍ ഒളിപ്പിച്ചതെന്ന് വ്യക്തമായത്. മയക്കുമരുന്ന് പൊളിത്തീന്‍ പേപ്പറില്‍ പൊതിഞ്ഞെടുത്ത് ടേപ്പ് ചുറ്റിയാണ് കോഴിമുട്ടയുടെ ആകൃതിയിലാക്കിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഏഴ് ലക്ഷത്തോളം വില വരും
Post Your Comments