ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാറിന് നേരെ ആക്രമണം. കെജ്രിവാള് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കല്ലെറിഞ്ഞും വടികൊണ്ടടിച്ചും കാര്‍ കേടുവരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.കാറിന്റെ മുമ്പിലത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. കാറിന്റെ ചിത്രം എ.എ.പി നേതാവ് ആശിഷ് കേതന് പുറത്തുവിട്ടു. പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസും മാനസികമായി തകര്‍ന്നോ എന്നും കെജ്രിവാള് ചോദിച്ചു.
My car attacked with sticks and stones in Ludhiana. Front glass pane broken. Badals n congress nervous? They can’t break my spirits
— Arvind Kejriwal (@ArvindKejriwal) February 29, 2016
Post Your Comments