Gulf

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക പരിശീലന പരിപാടി

റിയാദ്: സൗദിയിലെ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലന പരിപാടികളുമായി സൗദി തൊഴില്‍ മന്ത്രാലയം. മികച്ച തൊഴില്‍ സാഹചര്യം എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്നതിനാണ് പരിശീലന പരിപാടിയില്‍ ഊന്നല്‍ നല്‍കുന്നത്. റിയാദിലും ജിദ്ദയിലെ ഈസ്റ്റേണ്‍ പ്രവിശ്യയിലുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ബിസിനസ് ചെയ്യുന്ന സ്ത്രീകള്‍ക്കും ജോലിയെ കുറിച്ച് കൂടുതല്‍ ധാരണയും കാര്യശേഷിയും ഉണ്ടാക്കിയെടുക്കുക എന്നതാണ് പരിശീലന പരിപാടിയിലൂടെ ഉദ്ദേശിച്ചതെന്ന് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഫെല പറഞ്ഞു. തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ബോധവത്ക്കരിക്കുക എന്ന ലക്ഷ്യമാണ് ഇത്തരമൊരു പരിപാടിയിലൂടെ ഉദ്ദേശിച്ചത്. തൊഴില്‍ പരിസ്ഥിതിയെ കുറിച്ചാണ് കൂടുതലും വ്യക്തമാക്കിയിരുന്നതെങ്കിലും സ്ത്രീകളുടെ അവകാശങ്ങളായ വര്‍ഷാവധികളെ കുറിച്ചും മറ്റ് ആനുകൂല്യങ്ങളെ കുറിച്ചും സ്ത്രീകള്‍ക്കായി സുരക്ഷാ സംവിധാന അവകാശങ്ങളെ കുറിച്ചും ബോധവത്ക്കരണം നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button