മസ്‌കറ്റ്: ഒമാനില്‍ അടുത്ത മാസത്തേക്കുള്ള എണ്ണവില നിശ്ചയിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലനിലവാരമനുസരിച്ചാണ് വില പുതുക്കിയത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ നിലവില്‍ വരും.
മാര്‍ച്ച് ഒന്നുമുതല്‍ സൂപ്പര്‍ പെട്രോളിന് 145 ബൈസയാകും ഈടാക്കുക. നിലവില്‍ ഇത് 153 ബൈസയാണ്. റെഗുലര്‍ പെട്രോളിന് 130 ബൈസയാകും ഈടാക്കുക. നിലവില്‍ ഇത് 137 ബൈസയാണ്. എന്നാല്‍ ഡീസല്‍ വില 146 ആയി തുടരും.
വിലയില്‍ നേരിയ കുറവുണ്ടായത് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. 17 വര്‍ഷങ്ങള്‍ക്കു ശേഷം ഡിസംബര്‍ 15 മുതലാണ് രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചത്.
എണ്ണവിലയിടിവിനെ തുടര്‍ന്ന് രാജ്യം വന്‍ സാമ്പത്തിക കമ്മി നേരിടുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്‌സിഡി അധികൃതര്‍ എടുത്തുകളഞ്ഞതാണ് രാജ്യത്ത് എണ്ണവില വര്‍ധിക്കാന്‍ കാരണമായത്.
Post Your Comments