Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 22 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 22 ലക്ഷം രൂപയുടെ വിദേശ സിഗരറ്റ് പിടികൂടി. ബഹറൈന്‍, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നും കടത്താന്‍ ശ്രമിച്ച സിഗരറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 കാസര്‍ഗോഡ് സ്വദേശികളേയും പിടികൂടി.

ഡി.ആര്‍.ഐ ഉദ്യോഗസ്ഥരാണ് സിഗരറ്റ് വേട്ട നടത്തിയത്. ബാഗേജിനുള്ളില്‍ വച്ചായിരുന്നു സിഗരറ്റ് കടത്താന്‍ ശ്രമം നടന്നത്. മുമ്പ് രണ്ടരക്കോടി രൂപയോളം വിലവരുന്ന വിദേശ സിഗരറ്റ് ഡി.ആര്‍.ഐ പിടികൂടിയിരുന്നു. ദുബായ് ജബറലി പോര്‍ട്ടില്‍ നിന്നും ചെന്നൈയിലെ സ്വകാര്യ കമ്പനിക്ക് വേണ്ടി കൊച്ചിയിലെത്തിയ കണ്ടെയ്‌നര്‍ പരിശോധിച്ചപ്പോഴാണ് സിഗരറ്റ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button