ദില്ലി: ഒടുവില്‍ സുപ്രീംകോടതിക്ക് മനസ്സിലായി പോണ്‍സൈറ്റുകള്‍ക്ക് മുകളില്‍ നിരോധനം അസാധ്യമാണെന്ന്. ഇത്തരം സൈറ്റുകള്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട് ആറു മാസത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ ഈ തിരിച്ചറിവ്. ഇന്റര്‍നെറ്റില്‍ നീല ചിത്രങ്ങളും മറ്റും തടയാന്‍ വഴിയുണ്ടോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സിംഗിള്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ നിയമത്തിന് വിരുദ്ധമായ ഇത്തരം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഒപ്പം പൊതു സ്ഥലങ്ങളില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ നോക്കുന്നത് ഒരു കുറ്റകൃത്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് എന്താണെന്നും കോടതി ചോദിക്കുന്നുണ്ട്. ജഡ്ജി ദീപക്ക് മിശ്രയുടെ ബെഞ്ചാണ് ഈ കാര്യങ്ങള്‍ സര്‍ക്കാറിനോട് ചോദിച്ചത്. ആശ്ലീല വീഡിയോകളും ചിത്രങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ കൂടാന്‍ ഇടയാക്കുന്നു എന്ന ഇന്‍ഡോര്‍ ആസ്ഥാനമാക്കിയുള്ള ഒരു വക്കീലിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
Post Your Comments