ടെഹ്‌റാന്‍: ഒരു ഗ്രാമത്തിലെ മുഴുവന്‍ പുരുഷന്മാരെയും മയക്കുമരുന്ന് കേസില്‍ തൂക്കിക്കൊന്നതായി സര്‍ക്കാര്‍. ഇറാനില്‍ സിസ്താന്‍ ആന്‍ഡ് ബലൂചെസ്താന്‍ പ്രവിശ്യയിലാണ് സംഭവം. വധശിക്ഷയ്ക്ക് വിധേയരായ പ്രതികളുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടുകൊണ്ട് ഇറാന്‍ വനിതാ ശിശുക്ഷേമ വകുപ്പില്‍ വൈസ് പ്രസിഡന്റ് ആയ ഷാഹിന്‍ദോക്ത് മൊലാവെര്‍ദി രംഗത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
മുഴുവന്‍ പേരെയും ഒറ്റയടിക്ക് വധിക്കുകയായിരുന്നോ അത് പലപ്പോഴായാണോ വധശിക്ഷ നടപ്പിലാക്കിയതെന്ന് വ്യക്തമല്ല. വധിക്കപ്പെട്ട പ്രതികളുടെ മക്കള്‍ മയക്കുമരുന്ന് റാക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും ഇത് ഒഴിവാക്കാന്‍ അവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നുന്നും തങ്ങളുടെ പിതാക്കന്‍മാരെ വധിച്ച സര്‍ക്കാരിനോടുള്ള പ്രതികാര സൂചകമായോ ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാലോ ആണ് ഇവര്‍ മയക്കുമരുന്ന് കടത്ത് സംഘത്തില്‍ ചേരുന്നതെന്നും മൊലാവെര്‍ദി പറഞ്ഞു.
മയക്കുമരുന്ന് വേട്ടയുടെ പേരില്‍ ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും അനാവശ്യമായി വധശിക്ഷകള്‍ നടക്കുന്നതായുമുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments