ശ്രീനഗര്‍: അച്ഛന്‍ ഭീകരരെ അഭിനന്ദിച്ചപ്പോള്‍ ഭീകരരുടെ കയ്യില്‍ നിന്ന് മകനെ രക്ഷിച്ചു സൈന്യം മാതൃകയായി. പാമ്പോറില്‍ സൈന്യവുമായി ഏറ്റുമുട്ടിയ ഭീകരരെ പ്രശംസിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സെയ്ദ് സലാഹുദ്ദീന്റെ ഇളയമകനെ പോരാട്ടസ്ഥലത്തു നിന്ന് രക്ഷിച്ചത് സൈന്യമാണ്. പാമ്പോറിലെ സംരംഭകത്വ വികസന കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ അനലിസ്റ്റായാണ് സെയ്ത് സലാഹുദ്ദീന്റെ മകന്‍ മുയീന്‍ ജോലി ചെയ്യുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ മൂന്ന് ലഷ്‌കര്‍ ഭീകരര്‍ തോക്കുകളുമായി പാഞ്ഞുകയറിയത്. വിവരമറിഞ്ഞെത്തിയ സൈന്യം മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെയും കൊന്നു. പോരാട്ടത്തില്‍ രണ്ട് സൈനികരും വീരമൃത്യു വരിച്ചിരുന്നു. പോരാട്ടം നടക്കവേ സൈന്യം ഈ കെട്ടിടത്തിലുണ്ടായിരുന്നവരെ സാഹസികമായി ഒഴിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ മുയീനുമുണ്ടായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടും സൈന്യം മുയീനെ ശല്യം ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല.
സൈന്യത്തെ മുയീന്‍ പുകഴ്ത്തിയെങ്കിലും അച്ഛന്‍ ഭീകരര്‍ക്ക് ധീരതയ്ക്കുള്ള ഹിലാല്‍ ഇ ഷൂജത്ത് എന്ന സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു.
Post Your Comments