ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ രാജ്യവിരുദ്ധവിവാദം തിരഞ്ഞെടുപ്പ് വിഷയമാക്കണമെന്ന് പാര്‍ട്ടിപ്രവര്‍ത്തകരോട് അമിത് ഷായുടെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഓരോ വീട്ടിലും കയറി ഇറങ്ങി രാജ്യവിരുദ്ധ മുദ്രാവാക്യത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന് ചോദിക്കണമെന്നും. തെരഞ്ഞെടുപ്പിന് മുന്നേ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് രാജ്യസ്നേഹികളായ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കണമെന്നും അമിത് ഷാ. ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അമിത്ഷാ പറഞ്ഞു.
Post Your Comments