India

രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ആഹ്വാനം പൊറുക്കാനാകാത്തത് രാജ്നാഥ് സിംഗ്

ഡെറാഡൂണ്‍: മറ്റെന്തും സഹിക്കാം, പക്ഷെ രാജ്യത്തിനെതിരേ മുദ്രാവാക്യം വിളിക്കുന്നതും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതും പൊറുക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വീണ്ടും അധികാരത്തിലെത്തുമോ എന്ന കാര്യം അലട്ടുന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയില്‍ കരിവാരിതേയ്ക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഖാത്തിമയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാജ്നാഥ് സിംഗ്. ജെ.എന്‍.യു ഉള്‍പ്പെടെയുളള സംഭവങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍.

അതിര്‍ത്തി കടന്നുളള വെടിവെയ്പിന് ഉചിതമായ രീതിയില്‍ മറുപടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വെടിയുതിര്‍ക്കുന്നത് നമ്മളാകരുത്. എന്നാല്‍ പാകിസ്ഥാന്‍ ആദ്യവെടിയുതിര്‍ത്താല്‍ പിന്നെ എണ്ണം നോക്കാതെ തിരിച്ചടിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button