പാട്ന: ബിഹാറില്‍ സ്കൂള്‍ വിദ്യാർഥിനിയെ എം.എല്‍.എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കേസിൽ യുവതി അറസ്റ്റിൽ..പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന പേരിൽ സുലേഖ ദേവിയെന്ന സ്ത്രീയാണ് അറസ്റ്റിലായിരിക്കുന്നത്. സുലേഖ ദേവിയെ കൂടാതെ ഇവരുടെ അമ്മ യും സഹോദരിയും അറസ്റ്റിലായിട്ടുണ്ട്.
ഫിബ്രവരി ആറിനു നവാഡയിൽ നിന്നുള്ള ആര്‍ജെഡി എം എൽ എ രാജ് ഭല്ലബ് യാദവുമായി ആണ് ലൈംഗീക ബന്ധത്തിന് നിർബ്ബന്ധിച്ചത്.കേസില്‍ പ്രതിയായ എംഎല്‍എ രാജ്ഭല്ലബ് യാദവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.കഴിഞ്ഞ ദിവസം യാദവ് സമർപ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആര്‍ജെഡി അന്വേഷണ വിധേയമായി എംഎല്‍യെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments