ന്യൂഡൽഹി:സി.പി.ഐഎമ്മിന്റെ ദലിത വിരുദ്ധതയെ ചോദ്യം ചെയ്ത ആളാണ് രോഹിത് വെമൂലയെന്ന് ലോകസഭയിൽ പൊട്ടിത്തെറിച്ച് സ്മൃതി ഇറാനി.രോഹിത് വിഷയത്തിൽ അനാവശ്യമായി താന്നെ വലിച്ചിടുകയായിരുന്നു പ്രതിപക്ഷം ചെയ്തത്.രോഹിത് അലിതനായതുകൊണ്ടാണ് ആത്മഹത്യാ ചെയ്യേണ്ടി വന്നതെന്ന ആരോപണം കള്ളമാണ്. രോഹിത് ദളിതനല്ലെന്നു തെലങ്കാന പോലീസ് തന്നെ റിപ്പോര്ട്ട് നൽകിയിട്ടുണ്ട്.രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായി അമേട്ടിയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ ആശങ്ക പൂണ്ടാണ് കോൺഗ്രസ് തന്നെ വേട്ടയാടുന്നത്, ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പോലും രാഷ്ട്രീയം കാണുന്ന രാജ്യം നശിക്കുക തന്നെ ചെയ്യും.
തെലങ്കാന പ്രക്ഷോഭത്തില്‍ 600 വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പട്ടത്. അവരെക്കാണാന്‍ ഒരിക്കല്‍ പോലും രാഹുല്‍ഗാന്ധി പോയിട്ടില്ല. പക്ഷേ വെമുല വിഷയത്തില്‍ രാഷ്ട്രീയ നേട്ടം രാഹുല്‍ഗാന്ധി കണ്ടു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നെങ്കിലും മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമം നടന്നത്. അതാണ് ട്രാജഡി.
2015 മെയ് ഒന്ന് മുതല്‍ 2016 ഫെബ്രുവരി 23 വരെ സാധാരണക്കാരായ 66230 ജനങ്ങളുടെ പരാതികളാണ് എനിക്ക് കിട്ടിയത്. ഇതില്‍ 61,892 പരാതികളില്‍ മന്ത്രാലയം തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്തവരാണോന്നോ അവരുടെ ജാതി മതം ഏതാണെന്ന് തിരക്കിയോ അല്ല പരാതികള്‍ക്ക് പരിഹാരം കണ്ടത്. സ്മ്രിഹിയുടെ പ്രസംഗം 50 മിനിട്ടോളം നീണ്ടു നിന്നിരുന്നു.
Post Your Comments