ദുബായ്: അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ കര്‍ശന നടപടിയെന്ന് ദുബായ് പൊലീസ്. യുഎഇ ഐടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് ആറുമാസം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.
അനുമതി കൂടാതെ മറ്റൊരാളുടെ ചിത്രം സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് യുഎഇയെ സംബന്ധിച്ച് ഗൗരവമേറിയ കുറ്റമാണ്.
സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ പലര്‍ക്കും ഇതുസംബന്ധിച്ച് ധാരണയില്ലെന്ന് ദുബായ് പൊലീസ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷരീഫ് വ്യക്തമാക്കി.
Post Your Comments