ജപ്പാന്‍ കമ്പനിയായ സോണി, ദക്ഷിണ കൊറിയന്‍ കമ്പനി എല്‍.ജി എന്നിവര്‍ ഇന്ത്യയിലെ മൊബൈല്‍ വില്‍പ്പന അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. തദ്ദേശീയ ചൈനീസ് മൊബൈലുകളുടെ കടന്നുകയറ്റവും, ഓണ്‍ലൈന്‍ വ്യാപാരത്തില്‍ മത്സരക്ഷമതയില്ലാത്തതുമാണ് സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ വമ്പന്‍ കമ്പനികളെ ഇന്ത്യ വിടാന്‍ ഇടയാക്കുന്നത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ലെ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ എല്‍ജിക്ക് 0.4 ശതമാനവും, സോണിക്ക് 1.5 ശതമാനവും മാത്രമാണ് സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞത്. 2014 ല്‍ ഇത് യഥാക്രമം 1 ശതമാനവും, 3.5 ശതമാനവുമാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്റെ കാര്യം നോക്കിയാല്‍ 2015 ല്‍ എല്‍ജിക്ക് 0.4 ശതമാനവും, സോണിക്ക് 1.5 ശതമാനവുമായിരുന്നു ഷെയര്‍. 2014 ല്‍ ഇത് യഥാക്രമം 1 ശതമാനവും, 4 ശതമാനവും ആയിരുന്നു.
എന്നാല്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള സാംസങ്ങ് ഇപ്പോഴും ഓണ്‍ലൈന്‍, ഓഫ് ലൈന്‍ വിപണിയില്‍ മുന്നിലാണ്. എന്നാല്‍ അവര്‍ക്കും ചെറിയ കുറവ് സംഭവിക്കുന്നുണ്ട്. ലെനോവ, ലാവ തുടങ്ങിയ മോഡലുകളാണ് മുന്നേറ്റം നടത്തുന്നത്. അതേ സമയം മാര്‍ക്കറ്റിലെ ഇടപെടല്‍ കുറയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് സോണി ഇന്ത്യ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. വലിയ പ്രത്യേകതകളുമായി എത്തിയിട്ടും സെഡ് ശ്രേണിയിലെ ഫോണുകള്‍ ഇന്ത്യയില്‍ ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന നിരാശയിലാണ് സോണി. അതേ സമയം മാര്‍ക്കറ്റിംഗില്‍ അഴിച്ചുപണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് എല്‍.ജി പറയുന്നത്. തല്‍ക്കാലത്തേക്ക് വിപണിയില്‍ നിന്നും വിട്ടുനില്‍ക്കാനും ഇവര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments