Gulf

ഖത്തറില്‍ ഇനി പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ കുടുങ്ങും

ഖത്തര്‍: പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ ഖത്തര്‍ നടപടികള്‍ കര്‍ശനമാക്കുന്നു. ആദ്യഘട്ടത്തില്‍ മാളുകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്നില്‍ നിന്ന് പുകവലിക്കുന്നത് നിരോധിക്കാനാണ് തീരുമാനം. ആരോഗ്യമന്ത്രാലയത്തിന്റേതാണ് നടപടി.

മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയാണ് ഇക്കാര്യം അറിയിച്ചത്. പുതുതായി ആലോചിച്ചതല്ലെന്നും കഴിഞ്ഞവര്‍ഷം തന്നെ ഇത്തരമൊരു നിര്‍ദ്ദേശം തങ്ങള്‍ മുന്നോട്ടുവെച്ചിരുന്നതായും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥ ഡോ.ഖുലൂദ് അല്‍മുതാവ പറഞ്ഞു. വിവിധ മാളുകളുടേയും സംരംഭങ്ങളുടേയും ബന്ധപ്പെട്ടവരുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നതായും അവര്‍ വ്യക്തമാക്കി.

ചില മാളുകള്‍ സ്വമേധയാ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. മാളുകളില്‍ വരുന്നവര്‍ പുകവലിക്കണമെന്ന് തോന്നുമ്പോള്‍ പുറത്തിറങ്ങി കവാടത്തിന് സമീപം നിന്ന് പുകവലിക്കുകയാണ് ചെയ്യാറ്. ഇത് മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന പ്രാസം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button