Kerala

സോളാര്‍ കമ്മീഷനെതിരായ കേരളാ പോലീസ് അസോസിയേഷന്റെ പ്രസ്താവന വിവാദമാകുന്നു

കൊച്ചി : സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം മസാല പടം പോലെയെന്ന് കേരളാ പോലീസ് അസോസിയേഷന്റെ രൂക്ഷവിമര്‍ശനം. സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ അസോസിയേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മസാല പടം പോലെയാണ് കമ്മീഷന്റെ പ്രവര്‍ത്തനമെന്നും ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് അപമാനമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെന്നുമാണ് ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍. കമ്മീഷന്റെ നടപടികള്‍ അപഹാസ്യകരമാണ്. കേരളീയ സമൂഹത്തെ മലീമസമാക്കുന്ന നിലപാടാണ് കമ്മീഷന്റേത്. സോളാര്‍ കേസ് പ്രതി സരിതാ എസ് നായരെ കമ്മീഷന്‍ മഹത്വവത്ക്കരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

shortlink

Post Your Comments


Back to top button