Kerala

കുമ്മനത്തിന്റെ നഗ്നഫോട്ടോ നിര്‍മ്മിച്ച്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ

തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പിടിയില്‍. എരുമപ്പെട്ടി കടങ്ങോട് പാറപ്പുറം ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കെ.കെ. സുമേഷിനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുമ്മനം രാജശേഖരന്റെ നഗ്‌നഫോട്ടോ കൃത്രിമമായി തയാറാക്കി സുമേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം പോലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാരോപിച്ചാണ് സുമേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button