എറണാകുളം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ പ്രതിയാക്കിയുള്ള ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് മാറ്റി. ഹര്‍ജിയ്ക്ക് അടിയന്തര പ്രധാന്യമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, കോടതിയെ രാഷ്ട്രീയ ഉപകരണമാക്കരുതെന്നും ഓര്‍മ്മപ്പെടുത്തി.
ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. കേസ് ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. രണ്ടായിരമാണ്ടു മുതലുള്ള ഹര്‍ജികള്‍ കോടതിയില്‍ കെട്ടികിടക്കുകയാണ്. അതിനിടെയാണ് ഹര്‍ജി പരിഗണിക്കാന്‍ ആവശ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സി.ബി.ഐയും ക്രൈം നന്ദകുമാറുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പെട്ടെന്ന് തീര്‍പ്പാക്കണം എന്നു കാണിച്ച് സര്‍ക്കാര്‍ പിന്നീട് ഉപഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
Post Your Comments