Kerala

കേരളത്തിലെ ചൂട് : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

2015-ല്‍ തുടങ്ങിയ എല്‍-നിനോ പ്രതിഭാസത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ചൂടുകൂടാന്‍ കാരണമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥന്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ശരാശരി ചൂട് 37 ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളില്‍ ഇനിയും താപനില ഉയരും.

എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി കഴിഞ്ഞ കാലവര്‍ഷത്തില്‍ കിട്ടിയ മഴയുടെ അളവ് സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞിരുന്നു. പലയിടത്തും സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തത് ചൂടിന്റെ കാഠിന്യം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button