മൂന്നാര്‍ : വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മൂന്നാറിലെ ടൂറിസം മേഖലയിലാണ് വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നത്. കാട്ടുതേന്‍ എന്ന പേരില്‍ വില്‍ക്കുന്നവയില്‍ ഭൂരിഭാഗവും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
പഞ്ചസാരയും നാണയം കൂട്ടിയുരസിയുണ്ടാക്കുന്ന പൊടിയും ഉപയോഗിച്ചാണ് വ്യാജ തേന്‍ നിര്‍മ്മാണം. തേനിന്റെ മണം ലഭിക്കാന്‍ കാട്ടുതേനിന്റെ റാന്തലിലേക്ക് വ്യാജമായുണ്ടാക്കിയ ദ്രാവകം മുക്കിവെക്കും. ഇത്തരം തേനിന് ഒരു ലിറ്ററിന് 1000 രൂപവരെയാണ് വാങ്ങുന്നത്.
മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്കുള്ള വഴിയോരത്ത് നിരവധി തേനീച്ചക്കൂടുകള്‍ ഉള്ള പ്രദേശത്താണ് കച്ചവടം നടത്തുന്നത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ വ്യാജ തേനുമായെത്തുന്നത്. കഴിഞ്ഞദിവസം പോലീസ് നടത്തിയ റെയ്ഡില്‍ 80 ലിറ്റര്‍ വ്യാജ തേന്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.
Post Your Comments