Kerala

കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന്‍ അറസ്റ്റില്‍

കൊച്ചി:കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന്‍ അറസ്റ്റില്‍. ഗള്‍ഫില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലെ പ്രമുഖ കോളെജിലെ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ചതിച്ചതോടെയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ രണ്ട് വര്‍ഷത്തിനുശേഷമാണ് പിടികൂടിയത്.  നെടുമ്പാശേരി വിമാത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കിയ ജിതിന് ഭാര്യയും കുട്ടിയുമുണ്ടെന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.  2014 മാര്‍ച്ചിലായിരുന്നു സംഭവം. പത്തനംതിട്ട ആങ്ങമുഴി റൂട്ടിലെ ബസിലെ ഡ്രൈവറായിരുന്നു 35 കാരനായ ജിതിന്‍. പെണ്‍കുട്ടിയുമായി പരിചയത്തിലായ ജിതിന്‍ ബസ് തന്റേതാണെന്ന് വിശ്വസിപ്പിച്ചു. മാതാപിതാക്കള്‍ വിദേശത്താണെന്ന് പെണ്‍കുട്ടിയോട് പറഞ്ഞ ജിതിന്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ ജിതിന് ഭാര്യയും കുട്ടിയുമുണ്ടെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button