Kerala

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

അഗളി : അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. കോട്ടത്തറ വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

പോസ്റ്ററുകള്‍ മലയാളത്തിലാണെങ്കിലും തമിഴ് സ്വാധീനവുമുണ്ട്. വില്ലേജ് ഓഫീസറുടെ ഓഫീസ് റൂമിന്റെ വാതിലുകളിലും ഭിത്തികളിലുമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മാവോയിസ്റ്റ് സംഘത്തില്‍ നിന്നും രക്ഷപെട്ടെത്തിയ കക്കുപ്പടി സ്വദേശിയായ ആദിവാസി യുവാവ് അയ്യപ്പനെ പറ്റിയാണ് പോസ്റ്റര്‍.

അയ്യപ്പന്‍ ഇപ്പോള്‍ പോലീസിന്റെ ഭീഷണിയെ തുടര്‍ന്ന് അവര്‍ക്ക് അനുകൂലമായി സംസാരിക്കുകയാണെന്ന് പോസ്റ്ററില്‍ പറയുന്നു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആദിവാസികള്‍ക്കുള്ള സൗജന്യ ഭൂമി വിതരണ പദ്ധതിയെ പോസ്റ്ററില്‍ വിമര്‍ശിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button