India

വേശ്യയെന്ന് വിളിച്ചോളൂ.. പക്ഷേ, സംഘിയെന്ന്‍ വിളിക്കരുത് – ഷെഹ്‌ല റാഷിദ്‌ (ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ഉപാധ്യക്ഷ)

ന്യൂഡല്‍ഹി: വേശ്യയെന്ന് വിളിക്കുന്നതിനെക്കാള്‍ അപമാനമാണ് സംഘിയെന്ന് വിളിക്കപ്പെടുന്നതെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ഉപാധ്യക്ഷ ഷെഹ്‌ല റാഷിദ്‌. ജെ.എന്‍.യു.വില്‍ പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നെന്നും, നഗ്നനൃത്തങ്ങള്‍ നടക്കുന്നുവെന്നുമുള്ള ബി.ജെ.പി എം.എല്‍.എയുടെ ആരോപണത്തിന് മറുപടിയായാണ്‌ ഷെഹ്‌ല യുടെ പ്രതികരണം.

ബി.ജെ.പി നേതാക്കള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിനികള്‍ വേശ്യകളാണെന്നും പ്രതിദിനം 3000 ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നു. സഖാവ് കവിതാ കൃഷ്ണന്‍ പറഞ്ഞപോലെ ഇത്തരം അധിക്ഷേപങ്ങളെ തങ്ങള്‍ പരിഗണിക്കുന്നില്ല. ലൈംഗിക തൊഴിലാളികളോട് തങ്ങള്‍ക്ക് ബഹുമാനമുണ്ട്. തങ്ങളെ ആരെങ്കിലും ‘സംഘി’ എന്ന് വിളിച്ചാലാണ് കൂടുതല്‍ അപമാനിതരാകുകയെന്നും ഷെഹ്‌ല ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപി പ്രവര്‍ത്തകരുടെ ഈ അഭിപ്രായത്തോടുള്ള ജെ.എന്‍.യുവിലെ എബിവിപി യൂണിറ്റിന്റെ, പ്രത്യേകിച്ച് മമത ത്രിപാഠിയുടെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്. ജെ.എന്‍.യുവില്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ എബിവിപിയിലുണ്ട് ഇവരുടെ എല്ലാം അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്നും ഷെഹ്‌ല പറഞ്ഞു.

ഷെഹ്‌ല റാഷിദിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം..

BJP leaders say that JNU women are prostitutes and use 3,000 condoms a day. As comrade Kavita Krishnan said, we, JNU…

Posted by Shehla Rashid on Tuesday, February 23, 2016

രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയാണ് കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ തരംതാണ ആരോപണവുമായി രംഗത്തെത്തിയത്. നാടന്‍വിദേശ മദ്യത്തിന്റെ 2000 ഓളം കുപ്പികളാണ് ദിനം പ്രതി ജെഎന്‍യുവില്‍ കാണപ്പെടുന്നത്. 10000 സിഗററ്റുകള്‍, 4000 ബീഡികള്‍. ദേശദ്രോഹികള്‍ കഴിക്കുന്ന മാംസത്തിന്റെ അവശിഷ്ടമായി അരലക്ഷത്തോളം എല്ലിന്‍ കഷണങ്ങളും കാണപ്പെടുന്നുവെന്ന് അഹൂജ പറയുന്നു. ഇതുമാത്രമല്ല ചിപ്പ്‌സിന്റെയൊക്കെ 2000 പാക്കറ്റുകളും കാണാം. എല്ലാ ദിവസവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത് 3000ഓളം ഗര്‍ഭ നിരോധന ഉറകളാണ്, അവിടെയുള്ള നമ്മുടെ സഹോദരിമാരോട് അവര്‍ ചെയ്യുന്നതിതാണെന്നും ആഹൂജ പറയുന്നു. പ്രതിദിനം 500 ഓളം ഉപയോഗിക്കപ്പെട്ട ഗര്‍ഭഛിത്രത്തിനുള്ള സിറിഞ്ചുകളും കണ്ടെത്തുന്നുണ്ടത്രേ. മാലിന്യങ്ങളുടെ കൂടെ പ്രതിദിനം മയക്കുമരുന്ന് പൊതിഞ്ഞുകൊണ്ടുവരുന്ന 100 വെള്ളിനിറമുള്ള കടലാസുകളും കാണാമെന്നും എംഎല്‍എ പറയുന്നു.

രാത്രി എട്ടുമണി കഴിഞ്ഞാല്‍ ജെഎന്‍യുവില്‍ എല്ലാവരും ലഹരിയുടെ ഉന്മാദത്തിലായിരിക്കുമെന്നും അഹൂജ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളല്ല, രണ്ടിലധികം മക്കളുള്ളവരാണ് അവിടെ പഠിക്കുന്നവരെല്ലാമെന്നും പറയുന്നുണ്ട്. സാംസ്‌കാരിക പരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്‌നരായി നൃത്തം ചെയ്യുകയും, ലഹരി നുണഞ്ഞുകൊണ്ട് മറ്റുള്ളവരിത് ആസ്വദിക്കുകയും ചെയ്യുന്നുവെന്നും, ഇതാണ് ജെഎന്‍യുവിലെ ജീവിതമെന്നും അഹൂജ പറഞ്ഞിരുന്നു. എല്ലാവരും ദുര്‍ഗാഷ്ടമി പൂജ നടത്തുമ്പോള്‍, ജെഎന്‍യുവിലെ ദേശദ്രോഹികള്‍ മഹിഷാസുര ജയന്തിയാണ് ആഘോഷിക്കുന്നതെന്നും അഹൂജ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button