ദമാം: ദമാമിനടുത്ത് അവാമിയയില്‍ പോലീസ് ക്യാമ്പിന് നേരെ തീവ്രവാദികളുടെ വെടിവെപ്പില്‍ ഇന്ത്യക്കാരനടക്കം നാലുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പാലക്കാട് സ്വദേശിക്ക് പരിക്കേറ്റു. വെടിവെപ്പ് രാവിലെ വരെ തുടര്‍ന്നു. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലാണ് സംഭവം.
തൊട്ടടുത്തുള്ള ഈന്തപ്പനത്തോട്ടത്തില്‍ ഒളിച്ചിരുന്നാണ് തീവ്രവാദികള്‍ പോലീസ് ക്യാമ്പിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് ഈന്തപ്പനത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന യു.പി സ്വദേശി മരിച്ചത്. പാലക്കാട് സ്വദേശി ഷസിനാണ് പരിക്കേറ്റ മലയാളി. തലയ്ക്ക് വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോട്ടത്തിലെ സ്വദേശി തൊഴിലാളികളാണ് മരിച്ച മറ്റ് മൂന്നുപേര്‍.
വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രദേശവാസികള്‍ പറഞ്ഞു. അക്രമികള്‍ സിറ്റിയിലെ റോഡുകളില്‍ തീയിട്ടത് മേഖലയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി.
Post Your Comments