News Story

ഇന്ത്യയിൽ ആഭ്യന്തര കലാപത്തിന് പാക്‌ പദ്ധതി

ഇന്ത്യയിൽ ആഭ്യന്തര കലാപത്തിന് പാക്‌ പദ്ധതി
ഐ എസ് ഐ റിക്രൂട്ട് ചെയ്തത് 16000 പേരെ
പ്രതിപക്ഷ സഹകരണവും തേടിയെന്ന് സൂചന
ലക്‌ഷ്യം മോഡിയുടെ വികസന പദ്ധതി അട്ടിമറിക്കൽ
ജെ എൻ യു, ഹൈദരാബാദ് സംഭവങ്ങളും സംശയകരം

കെവിഎസ് ഹരിദാസ്

ഇന്ത്യയുടെ വികസനവും മുന്നേറ്റവും തകർക്കാനും രാജ്യത്ത് അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കാനും ആസൂത്രിത ശ്രമങ്ങൾ നടത്താൻ ആഗോള തലത്തിൽ നീക്കമുള്ളതായി വ്യക്തമായ സൂചന. ഇക്കാര്യം കേന്ദ്ര സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. പാക്‌ ചാര സംഘടനയായ ഐ എസ് ഐയാണ് അതിനു പിന്നിൽ. രാജ്യത്തെ വിവിധ സർവകലാശാലകളിലും മറ്റു മേഖലകളിലും നടക്കുന്ന ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്ക്‌ പിന്നിലും ഇതേ പാക്‌ സംഘടനതന്നെ. കഴിഞ്ഞ ദിവസം ഒരു വിദേശ ഇംഗ്ലീഷ് പത്രം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുണ്ട്. ജെ എൻ യു കേസിൽ ഇക്കാര്യമടക്കമുള്ള വിവരങ്ങൾ ദൽഹി പോലീസ് കോടതിയിൽ സമർപ്പിക്കും. ഇന്നലെ ദൽഹി പോലീസിന്റെ അഭിഭാഷകൻ അത് ദൽഹി ഹൈക്കോടതിയിൽ സൂചിപ്പിക്കുകയും ചെയ്തു എന്നാണ് വിവരം. ഇന്ത്യയെ തകർക്കാനുള്ള പുതിയൊരു പാക്‌ പദ്ധതിയുടെ ഭാഗമാണ് ഹൈദരാബാദ് മുതൽ ജെ എൻ യു വരെയുള്ള നീക്കങ്ങൾ. ഹരിയാനയിലെ ജാട്ട് കലാപത്തിനു പിന്നിലും ഇവരുടെ താല്പര്യങ്ങളുണ്ട് എന്നും പറയപ്പെടുന്നു. ഇന്ത്യയെ ഒരു കലാപ ഭൂമിയാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഐ എസ്‌ ഐ ലക്ഷ്യമിടുന്നത് എന്നതാണ് വിദേശ ഇംഗ്ലീഷ് പത്രം പറയുന്നത്. അതിനു കൂട്ടുനിൽക്കാൻ രാജ്യത്തെ പ്രതിപക്ഷം സന്മനസ് കാണിക്കുന്നു എന്നതാണ് ഗുരുതരമായ പ്രശ്നം. ഇന്നിപ്പോൾ രാഹുൽ ഗാന്ധിയും സോണിയയും സീതാറാം യെച്ചൂരിയും ഡി രാജയും എ എ പിയും ജെഡി- യുവും അടക്കമുള്ളവർ നീങ്ങുന്നത്‌ പാക്‌ താല്പര്യപ്രകാരമാണോ എന്നതാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത് എന്നാണു സൂചന.

നരേന്ദ്ര മോഡി സർക്കാർ അതിന്റെ വികസന – സാമ്പത്തിക നടപടികളുമായി ഇതുപോലെ മുന്നോട്ടുപോകുന്നത് എങ്ങിനെയും തടയണമെന്നും ഐ എസ് ഐ തയ്യാറാക്കിയ പുതിയ ‘ഇന്ത്യ പദ്ധതി’യിൽ വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങൾ വെറും രണ്ടു ശതമാനം കണ്ടു പോലും വികസനം നേടാൻ കഴിയാതെവരുന്ന കാലഘട്ടത്തിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്താൻ തയ്യാറാവുന്നത് എങ്ങിനെയും തടയണമെന്നും അതിനു വേണ്ടതെല്ലാം ചെയ്യണമെന്നുമാണ് ഐ എസ് ഐ തീരുമാനിച്ചത്. ഇന്ത്യ ലോകോത്തര ശക്തിയായി മാറുന്നത് തടയുക എന്നതുതന്നെയാണ് ലക്ഷ്യമെന്നു വ്യക്തം. ഒരു ഭാഗത്ത് പാക്‌ ഭീകര പ്രസ്ഥാനങ്ങൾ പതിവുപോലെ ഭീകര പ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ മറുഭാഗത്തുകൂടി മറ്റൊരു ഇന്ത്യ വിരുദ്ധ പോരാട്ടം കൂടി തുറക്കണമെന്നും ഐ എസ്‌ ഐ തീരുമാനിച്ചു. അങ്ങിനെയാണ് പാക്കിസ്ഥാനിലെ സൈന്യത്തിന്റെ ജനറൽ ഹെഡ് ക്വാർട്ടേഴ്സ് ( ജി എച് ക്യു ) ഒരു പുതിയ പദ്ധതി, സംവിധാനം, (Non-terror front) ഇന്ത്യയിൽ രൂപപ്പെടുത്തിയത് എന്ന് രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം പിന്നീട് ബ്രിട്ടീഷ്‌, അമേരിക്കാൻ രഹസ്യാന്വേഷണ ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് സൂചനകൾ . വിദ്യാർഥികൾ, അദ്ധ്യാപകർ, പത്രപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ ഈ ദേശവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെടുത്താനും അവരെ ഇന്ത്യ സർക്കാരിനും ബിജെപിക്കും എതിരെ യോജിപ്പിച്ച് നിർത്താനുമാണ്‌ പാക്‌ ശ്രമം. കഴിഞ്ഞ കുറച്ചുകാലമായി ഇവിടെ കാണുന്ന ബിജെപി വിരുദ്ധ മുന്നണിയുടെനീക്കങ്ങളുടെയും ജി എസ് ടി അടക്കമുള്ള സുപ്രധാന നിയമ നിർമ്മാണങ്ങൾ അട്ടിമറിക്കപ്പെടുന്നതിന്റെയും പിന്നിലെ ‘രഹസ്യ കൈ’ ഏതെന്നതിനു വ്യക്തമായ ഉത്തരവും ഇത് നല്കുന്നുണ്ട് എന്നതാണ് കരുതേണ്ടത്.

സണ്‍ഡേ ഗാര്‍ഡിയന്‍ ഇതിനെക്കുറിച്ച് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു:

Pak GHQ activates new front in India (Story published on 21, February 2016)

“the Inter Services Intelligence (ISI) unit of the Pakistan military has, since November 2014, begun to implement a plan designed to activate a “non-terror” front in India, in addition to the long-running terror front. This second front is expected by GHQ Rawalpindi to have a destructive effect on public morale and the ability of the governance system to take decisive action against the terror front and its affiliates—the hawala and narcotics industry, which has been growing unhindered in India since the United Front government took over from the Congress Party in 1996 and oversaw the introduction of policy measures designed to boost domestic opium production, as well as encourage the manufacture of chemicals designed to process narcotics, especially in states bordering Pakistan”.

ഭീകരപ്രവർത്തങ്ങൾ മുഖേന ഇന്ത്യയുടെ വികസനത്തിനു തടയിടാൻ കഴിയണം എന്നതായിരുന്നു പാക്‌ പദ്ധതി. യഥാർഥത്തിൽ അതവർ നേരത്തെ തന്നെ തീരുമാനിച്ചതാണ്. എന്നാൽ ഇന്നിപ്പോൾ അതുകൊണ്ടും നരേന്ദ്ര മോഡി സര്ക്കാരിനെ തളർത്താൻ കഴിയില്ലെന്ന് പാക്‌ അധികൃതർ വിലയിരുത്തുന്നു . അതാണ്‌ ഐ എസ് ഐയും പാക്‌ പട്ടാളവും വിലയിരുത്തുന്നത്. അങ്ങിനെയാണ് പാക്‌ സൈനിക മേധാവി ജനറൽ ഷരീഫ് ബദൽ പദ്ധതിയെക്കുറിച്ച് ചിന്തിക്കാൻ നിർദ്ദേശം നല്കിയതത്രേ. സൈനിക മേധാവിയുടെ അടുത്ത വിശ്വസ്തരാണ് അതിന്റെ ആസൂത്രകർ. പാക്‌ സൈന്യത്തിന്റെ ജനറൽ ഹെഡ് ക്വാർട്ടേഴ്സ് ( ജി എച് ക്യു ) ആണത് നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. ദൽഹിയിലെയും മറ്റു ചില വിദേശ രാഷ്ട്രങ്ങളിലെയും എംബസികളേയും പാക്കിസ്ഥാൻ സേന അതിനായി പ്രയോജനപ്പെടുത്തി. അങ്ങിനെയാണ് വിദ്യാർഥികൾക്കിടയിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. സർവകലാശാലകളിൽ അസ്വാസ്ഥ്യമുണ്ടാക്കുക, അത് ദേശീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരിക ……. അങ്ങിനെ പോകുന്നു ആ പദ്ധതി. അതിനാവശ്യമായ എല്ലാ സഹായവും പാക്‌ ചാര സംഘടന നല്കുമെന്നും ഉറപ്പു കൊടുത്തിരുന്നു. ഒരു ഭാഗത്ത് ഭീകര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, അതേ സമയം തന്നെ മറുഭാഗത്ത് സമൂഹത്തിൽ അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കുക. ഇതാണ് ആ പദ്ധതിയുടെ ലക്‌ഷ്യം. ഐ എസ് ഐക്ക് ഇന്നിപ്പോൾരണ്ടു വിഭാഗങ്ങളാണ് ഉള്ളത്. ഒന്ന്; ഭീകര വിഭാഗം; മറ്റേത് ഭീകരതയുമായി ബന്ധമില്ലാത്ത വിഭാഗം (non-terror wing; NTW). രണ്ടാമത്തെ വിഭാഗമാണ് ഇന്നിപ്പോൾ ആഭ്യന്തര കലാപമടക്കമുള്ള പദ്ധതികൾ രൂപപ്പെടുത്തി നടപ്പിലാക്കുന്നത്.

ഇന്ത്യയിലത്തരം ഒരു പദ്ധതി നടപ്പിലാക്കുക എളുപ്പമല്ലെന്ന് പാക്കിസ്ഥാൻ സൈന്യത്തിനും ഐ എസ്‌ ഐക്കും നന്നായി അറിയാം. അതുകൊണ്ടാണ് രാഷ്ട്രീയ നേതൃത്വത്തെ കൂടി അതുമായി ബന്ധപ്പെടുത്താൻ ശ്രമം നടന്നത്. പൊതു തിരഞ്ഞെടുപ്പിൽ ദയനീയമായി തോൽക്കുകയും രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിൽ ആവുകയും ചെയ്ത ഇന്ത്യയിലെ ചില കക്ഷികളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ അവർക്കായി എന്നുവേണം കരുതാൻ. ഇന്നത്തെ നിലക്ക് മോഡി സർക്കാർ മുന്നോട്ടുപോയാൽ നിങ്ങൾക്കൊന്നും തിരിച്ചുവരാൻ കഴിയില്ല എന്ന ബോധം പ്രതിപക്ഷത്തിനുള്ളിൽ ഉണ്ടാക്കുക എന്നതായിരുന്നു പാക്‌ തന്ത്രം. അതിലവർ വിജയിച്ചു എന്നുവേണം കരുതാൻ.

മോഡി സർക്കാർ അധികാരമേറ്റ ശേഷം പാർലമെന്റ് സാധാരണ നിലക്ക് നടത്താൻ അനുവദിക്കാതിരിക്കുന്നത് ഓർക്കുക. ഇന്നും അതുതന്നെയാണ് നടക്കുന്നത്. ഏതെങ്കിലും ഒരു സാധാരണ, പ്രാദേശിക ക്രമസമാധാന പ്രശ്നമുയർത്തി രാജ്യത്ത് വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിക്കാനും ശ്രമം നടന്നു; അതിന്നും നടക്കുന്നു. മത- ന്യൂനപക്ഷ സ്ഥാപനങ്ങൾ സുരക്ഷിതമല്ലെന്ന തോന്നലുണ്ടാക്കി. പിന്നാക്ക- പട്ടികജാതി- വർഗ വിഭാഗക്കാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനായുള്ള ഉദ്യമങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് ഓർക്കുക. ഇതിനെല്ലാം പിന്നിൽ രാഷ്ട്രീയ ചിന്തകളും അഭിപ്രായ വ്യത്യാസങ്ങളും മറന്ന്‌ പ്രതിപക്ഷ – ബിജെപി വിരുദ്ധ രാഷ്ട്രീയക്കാർ ഒന്നിക്കുന്നു. ഇന്നിപ്പോൾ ദേശീയ തലത്തിൽ കാണുന്ന പ്രതിപക്ഷ ഐക്യത്തിന് കാരണം പോലും പാക്‌ താല്പര്യമാണോ എന്ന് സംശയിക്കുന്നവരുണ്ട് എന്നർഥം.

ഇവിടെ കാണേണ്ടത്, വിദേശ മാധ്യമത്തിന്റെ വിലയിരുത്തലനുസരിച്ച്, “ഗ്ലോബൽ ഇന്ത്യ പദ്ധതി എങ്ങിനെയും അട്ടിമറിക്കണം; അത് നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്ത് നടക്കരുത്……..”. ഇതായിരുന്നു ലക്‌ഷ്യം. ആലോചിച്ചു നോക്കൂ. ഏതെല്ലാം വേളകളിലാണ് ഇന്നാട്ടിൽ അസ്വസ്ഥത രൂപപ്പെടുത്താൻ ശ്രമം നടന്നത് എന്ന്. ദൽഹി തിരഞ്ഞെടുപ്പ് വേളയിൽ പള്ളിയാക്രമാണങ്ങൾ. പിന്നീട് ബീഹാർ തിരഞ്ഞെടുപ്പ് സമയത്ത് ബീഫ് വിവാദവും സാഹിത്യകാരന്മാരുടെ വക പുരസ്‌കാരം തിരികെ നല്കലും. ആ വേളയിൽ തന്നെയാണ് ആഫ്രിക്കൻ രാഷ്ട്രത്തലവന്മാർ ദൽഹിയിൽ സമ്മേളിച്ചത് എന്നതും പ്രധാനമാണ്. അതും വിവാദങ്ങളിൽ മുങ്ങിപ്പോയി എന്ന് ഉറപ്പുവരുത്താൻ ശ്രമിച്ചു എന്നർഥം. ഐക്യ രാഷ്ട്ര സഭയിൽ സ്ഥിരാംഗത്വം നെടുന്നതിന്റെകൂടി ഭാഗമായാണ് ഇന്ത്യ ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരുടെ സമ്മേളനം വിളിച്ചുകൂട്ടിയത് എന്നതോർക്കുക. യു എന്നിൽ ഇന്ത്യക്ക് മേല്ക്കൈ ഉണ്ടാവരുത് എന്നത് പാക്കിസ്ഥാന്റെ എക്കാലത്തെയും ആഗ്രഹമാണ്. ആ വേളയിൽ തന്നെ കൊടുമ്പിരിക്കൊള്ളുന്ന വിവാദങ്ങൾ ഉയർത്തിയത് ഇസ്ലാമാബാദിനുവേണ്ടിയാണ് എന്നാരെങ്കിലും കരുതിയാൽ കുറ്റപ്പെടുത്താൻ കഴിയുമോ ?.

പാക്കിസ്ഥാനിലെ സിവിലിയൻ ഭരണകൂടം ഇന്ത്യയുമായി കഴിയുന്നത്ര സഹകരിച്ചും സമാധാനത്തോടെയും പോകണമെന്ന് ആഗ്രഹിക്കുന്നു എന്നത് പാക്‌ പട്ടാളത്തിനും അറിയാം. അതുകൊണ്ട് പ്രധാനമന്ത്രിയും മറ്റും നടത്തുന്ന സമാധാന ശ്രമങ്ങൾ പാക്കിസ്ഥാനിലും പുറത്തും വെച്ചും അട്ടിമറിക്കുക എന്നതും പുതിയ പദ്ധതിയുടെ ഭാഗമാണ്. അതിനായി അവർ ഭീകര നീക്കങ്ങളെയും അതിനൊപ്പം പുതിയ മാർഗത്തെയും ഉപയോഗപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിന്റെ വാര്ഷികവുമായി ബന്ധപ്പെടുത്തി 2014 -ൽ ആർനിയയിൽ പട്ടാളക്യാമ്പ് ആക്രമിച്ചത് അത്തരമൊരു സമാധാന ചർച്ച പരാജയപ്പെടുത്തനാണ്. വിദേശ കാര്യമന്ത്രി തലത്തിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ രണ്ടു രാജ്യങ്ങളും ആലോചിക്കുന്നതിനിടയിലാണ് അതെന്നതും മറന്നുകൂടാ. ഉറി ( ഡിസംബർ 5,2014), സാംബ ( 2015 മാർച്ച്‌ 20), തഗ്ധർ ( 2015 മെയ്‌ 27) എന്നീ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിലെ ഭീകരാക്രമണങ്ങൾ നടത്തിയത് പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരർ മുഖാന്ദിരമാണ് . പെഷവാർ, മുസാഫരാബാദ് എന്നിവിടങ്ങളിലായിരുന്നു അവരുടെ പരിശീലനം എന്നതും ഇന്ത്യക്ക് വ്യക്തമായിട്ടുണ്ട്. പിന്നീട് 2015 ജൂലൈ 10 ന്‌ ഉഫയിൽ നടന്ന മോഡി- നവാസ് ഷരീഫ് ധാരണ നടപ്പിലാവാതെ പോയതിനുപിന്നിലും ഐ എസ് ഐ നീക്കങ്ങൾ കാണാം. സമാധാന നീക്കങ്ങൾ ഒരുവിധത്തിലും നടക്കില്ലെന്നു തീർച്ചയാക്കാൻ വേണ്ടിയാണ് ഭീകരരെ ഉപയോഗിച്ച് ദിന നഗർ, ഉധംപൂർ എന്നിവിടങ്ങളിൽ ഭീകരാക്രമണം സംഘടിപ്പിച്ചത്.

“intensification of the strategy of promoting unrest in India through agitations and violence directed against the security arms of the state”. The banking, railways and road transport industries are a particular focus of this campaign, and sources cognisant of the field situation say that the ISI is working to ensure that “soon after the Union Budget (for 2016-17) gets passed, strikes, go-slows and uncontrollable unrest will break out” in India, thereby damaging economic prospects ……..” എന്നാണ്‌ ഐ എസ് ഐ പദ്ധതിയിൽ പറയുന്നത്. എത്രമാത്രം ഭീകരമാണ് ഈ തന്ത്രങ്ങൾ എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അതായത് ഇന്ത്യയിൽ ഏറ്റവുമധികം ഊന്നൽ നല്കപ്പെടുന്ന മേഖലകളിൽ ഏതുവിധത്തിലും അസ്വസ്ഥത ഉണ്ടാക്കാൻ ശ്രമം വേണമെന്ന് പാക്കിസ്ഥാൻ പട്ടാളം തീരുമാനിച്ചിരിക്കുന്നു. ഈ വർഷത്തെ കേന്ദ്ര ബജറ്റ് വന്നതിനുശേഷം അതിലെ നിർദ്ദേശങ്ങൾ നടപ്പിലാവുന്നില്ല എന്നുമാത്രമല്ല അത് വിഭാവനം ചെയ്യുന്ന വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും അവർ ശ്രമിക്കും എന്നുവേണം കരുതാൻ. അതായതു ഒരു പക്ഷെ ബജറ്റിനുശേഷം വലിയ ചില പ്രതിസന്ധികൾ ഇവിടെ രൂപപ്പെടുത്താൻ ശ്രമം നടന്നേക്കാം.

ഈ “ഇന്ത്യയെ തകർക്കൽ പദ്ധതി” നടപ്പിലാക്കാൻ വ്യാപകമായി യുവാക്കളെ സംഘടിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട് എന്നത് ഐ എസ്‌ ഐയും പാക്‌ പട്ടാളവും സ്ഥിരീകരിക്കുന്നു. ഇതിനകം തന്നെ 16,000 വളന്റിയർമാരും സേവകരും അക്കൂട്ടത്തിലുണ്ട്. അവരിൽ എൺപത് ശതമാനം പേരും പുതുമുഖങ്ങളാണ്. ഇതുവരെ ഒരു ഭീകര വിധ്വംസക പ്രവർത്തനത്തിലും ഉൾപ്പെടാത്തവരാണ് അവർ. മുസ്ലിം സമുദായത്തിൽ നിന്നുമാത്രമല്ല സിഖ്, ഹിന്ദു സമുദായങ്ങളിൽ നിന്നും ഇത്തവണ ആളുകളെ ലഭിച്ചു എന്ന് പാക്‌ ഏജൻസി ഊറ്റം കൊള്ളുന്നുണ്ട്. അവർക്ക് ആവശ്യമായ പണമെത്തിക്കാൻ വേണ്ടതായ ഏർപ്പാടും ചെയ്തിരിക്കുന്നു. അതിർത്തി പ്രദേശങ്ങളിലെ മയക്കുമരുന്ന്- കടത്ത് സംഘങ്ങൾക്ക് ഇന്നുതന്നെ ഐ എസ് ഐയുമായി അടുത്തബന്ധമുണ്ട് . അവരുമായി സഹകരിച്ചാണ് അതിനുള്ള ഏർപ്പാട് ചെയ്യുന്നത്. അതായത് ഇന്നാട്ടിൽ വളർന്നുവരുന്ന മയക്കുമരുന്ന് മാഫിയയുടെ പിന്നിൽ പക്കിസ്ഥാനാണ്; ആ പണമെല്ലാം വിനിയോഗിക്കുന്നത് ഇന്ത്യ വിരുദ്ധ- ഭീകര പ്രവർത്തനങ്ങൾക്കാണ് . കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്നിപ്പോൾ മയക്കുമരുന്ന് മാഫിയ അടിത്തറ ശക്തമാക്കിയത് ഇവിടെ സ്മരിക്കേണ്ടതുണ്ട്. ബീഹാറി- ബംഗാളി തൊഴിലാളികളാണ് അതിനുള്ള മധ്യസ്ഥർ എന്നതും വ്യക്തമാണ്. ഇതിനെല്ലാം പിന്നിലുള്ളത് പാക്‌ താല്പര്യവും മറ്റുമാണ്എന്നത് ഗൌരവതരമാണ്.

സണ്‍ഡേ ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ടില്‍ ഇതിനേക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: 

“Since 2005, the ISI has been able to recruit across India over 16,000 “volunteers and auxiliaries” (with the latter being unaware of the actual affiliation of the group they belong to). They add that “more than 80% of the new recruits are sleepers”, those who as yet have not participated in any covert activity and hence are under the police radar. Interestingly, according to these sources, such recruits belong “not only to Muslim organisations. Many are from the Sikh, Hindu and other communities, and are distributed across various professions and strata of society.” “Both the hawala networks, especially in the border states, and the narcotics industry work closely with the ISI to provide logistical support and protection for this expanding ‘non-terrorist’ network of the ISI.” A particular insofar focus “is to discredit those who point to the danger of GHQ intervention in the economics, sociology and politics of India as alarmist and paranoidal”, a ploy which seems to be working, judging by the number of those in the commentariat who refuse to accept that the country is facing a mortal threat from the Pakistan military, not just through non-conventional war but through other means”.

ഏതൊരു ദേശസ്നേഹിയെയും അലോസരപ്പെടുത്തുന്നതും വല്ലാതെ വിഷമിപ്പിക്കുന്നതുമാണ് ഈ വാർത്തകൾ. പക്ഷെ ഇന്നത്തെ നമ്മുടെ പ്രതിപക്ഷ കക്ഷികൾ പാക്കിസ്ഥാന്റെ ഈ നീക്കങ്ങളുടെ ചങ്ങലയിൽ പെട്ടുപോയോ എന്നത് സംശയമായി അവശേഷിക്കുന്നു. അതിനു ഒട്ടനവധി കാരണങ്ങളുണ്ട്. ഒന്ന്, ആദ്യമേ സൂചിപ്പിച്ചതുപോലെ, ജി എസ്‌ ടി അടക്കമുള്ള രാജ്യതാല്പര്യം കണക്കിലെടുത്തുള്ള നിയമനിർമ്മാണങ്ങൾ അട്ടിമറിക്കപ്പെടുന്നതുതന്നെ. രണ്ട്‌ , പാർലമെന്റിൽ ഒരു നടപടിയും നടക്കില്ലെന്നു തീരച്ചപ്പെടുത്തുന്ന പ്രതിപക്ഷ തന്ത്രം. മൂന്ന്‌ , മറ്റോരിക്കലുമില്ലാത്ത വിധം ഇൻഡോ- പാക്‌ ചർച്ചകളിലും സമാധാന നീക്കങ്ങളിലുമൊക്കെ മുഖ്യ പ്രതിപക്ഷ കക്ഷി കാണിച്ച അസഹിഷ്ണുത. ഐ എസ് ഐയും പാക്‌ പട്ടാളവും സ്വീകരിച്ച നിലപാടിന് സമാനമായിരുന്നില്ലേ പലപ്പോഴും നമ്മുടെ ചില പ്രതിപക്ഷ കക്ഷി നേതാക്കളുടെ സമീപനം എന്നത് ശ്രദ്ധി ക്കപ്പെടെണ്ടതാണ് . മറ്റൊന്ന്, നമ്മുടെ കുറെ മാധ്യമ സുഹൃത്തുക്കളുടെ സമീപനം. പാക്കിസ്ഥാന്റെ ദല്ലാളന്മാർ എന്ന മട്ടിൽ മാത്രമല്ല ഇന്ത്യ വിരുദ്ധ പ്രചാരണത്തിന്റെ മുൻ നിര വക്താക്കളായും അവരിൽ ചിലരൊക്കെ മാറുന്നു എന്നതോന്നൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കുന്നവർ മറക്കില്ല എന്നറിയാം. അവരെല്ലാം കൂടി ഇന്ത്യയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണോ? ഇന്ത്യയെ തകർക്കുക തന്നെവേണം എന്നാണോ ഇക്കൂട്ടര് ആലോചിക്കുന്നത്. അതുതന്നെയാണ് പ്ര തിപക്ഷ റോളും എന്നാണെങ്കിലോ?. അത് ഒരു വലിയ റെഡ് സിഗ്നൽ ആണല്ലോ. തീർച്ചയായും കൂടുതൽ വിശദാംശങ്ങൾ വെളിച്ചത്തു വരേണ്ടതുണ്ട്. അതിനായി ഏറെ കാത്തിരിക്കേണ്ടി വരില്ല എന്നത് ഊഹിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button