Kerala

പി.ജയരാജന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച സി.പി.ഐ മുഖപത്രത്തിന്റെ ഫോട്ടോഗ്രഫര്‍ക്ക് മര്‍ദ്ദനം

കൊച്ചി: തൃശൂര്‍ അമല ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച സി.പി.ഐ. മുഖപത്രം ജനയുഗത്തിന്റെ ഫോട്ടോഗ്രാഫര്‍ വി.എന്‍ കൃഷ്ണപ്രകാശിന് സി.ഐ.ടി.യു പ്രവര്‍ത്തകരുടെ മര്‍ദ്ദനം.

പി.ജയരാജനെ ആശുപത്രിയിൽ നിന്നു സ്ട്രെച്ചസിൽ പുറത്തേക്കു കൊണ്ടു വരുന്നതിനിടെ മാധ്യമ പ്രവർത്തകരെ സി.ഐ.ടി.യു തൊഴിലാളികള്‍ പിടിച്ചുതള്ളുകയായിരുന്നു. യൂണിഫോം ധരിച്ചെത്തിയ തൊഴിലാളികളാണു ചാനൽ, പത്ര ക്യാമറാ സംഘത്തെ പിടിച്ചു തള്ളിയത്. ഇതിനിടെയാണ് കൃഷ്ണപ്രകാശിന് മര്‍ദ്ദനമേറ്റത്. ആശുപത്രിയുടെ മുന്നിലുള്ള കോണ്‍ക്രീറ്റ് വേലിയും സംഘര്‍ഷത്തില്‍ തകര്‍ന്നു.

പോലീസും സി.പി.എം നേതാക്കളായ എം.വി.ജയരാജന്‍, കരായി രാജന്‍ എന്നിവര്‍ നോക്കി നില്‍ക്കെയായിരുന്നു പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.

shortlink

Post Your Comments


Back to top button