കേന്ദ്രഗവണ്മെന്‍റിന്‍റെ തൊഴില്‍ദാന സംബന്ധമായ വികസനപദ്ധതികള്‍ പ്രകാരം കഴിഞ്ഞ 3 വര്‍ഷത്തിനിടെ 39,114 ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു.
ന്യൂനപക്ഷ കാര്യങ്ങളുടെ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, കേന്ദ്രപദ്ധതികള്‍ പ്രകാരം ജോലിലഭിക്കുന്ന ന്യൂനപക്ഷ യുവതീയുവാക്കളുടെ എണ്ണത്തെ സംബന്ധിച്ച് എഴുതി തയാറാക്കിയ മറുപടിയില്‍ അറിയച്ചതാണ് ഈ വിവരം. കേന്ദ്രത്തിന്‍റെ “സീഖോ ഓര്‍ കമാവോ” (പഠിക്കൂ, സമ്പാദിക്കൂ) എന്ന പദ്ധതിയില്‍ പരിശീലനം നല്‍കിയ 40,210 പേരില്‍ 30,711 പേര്‍ക്കും 2013-2014, 2014-2015 കാലഘട്ടത്തില്‍ ജോലികള്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു.
2014-2015, 2015-2016 കാലഘട്ടത്തില്‍, സ്വയം/ശംബളാടിസ്ഥാന തൊഴിലവസരങ്ങളിലൂടെ സ്ഥിരമായ ജീവിതമാര്‍ഗ്ഗവികസനം പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച മൌലാനാ ആസാദ് നൈപുണ്യ വികസന ദേശീയ അക്കാദമി വഴി, 8403 യുവതീയുവാക്കള്‍ക്ക് ജോലി ലഭിച്ചതായും മന്ത്രി അറിയിച്ചു.
ന്യൂനപക്ഷ യുവതയുടെ ജോലിലഭ്യത ഉറപ്പുവരുത്താനായി രണ്ട് പുതിയ പദ്ധതികള്‍ അവതരിപ്പച്ചതായും നഖ്വി അറിയിച്ചു – “നയി മന്‍സില്‍”, “പരമ്പരാഗത കല/വൈദഗ്ദ്യ നൈപുണ്യ വികാസ/പരിശീലന പദ്ധതി” എന്നിവയാണ് പുതിയ പദ്ധതികള്‍.
Post Your Comments