India

ഇടതുപക്ഷം ദുര്‍മന്ത്രവാദികള്‍ – ബി.ജെ.പി വനിതാ എം.പി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചയ്ക്കു തടസമായി നില്‍ക്കുന്ന ദുര്‍മുഖമാണ് ഇടുപക്ഷമെന്ന് ബി.ജെ.പി വനിതാ എം.പി മീനാക്ഷി ലേഖി. ഇന്ത്യയുടെ വികസനം ഒരു കഥയാക്കുകയാണെങ്കില്‍ അതില്‍ ദുര്‍മന്ത്രവാദിയുടെ റോളിലേക്ക് അനുയോജ്യമാകുന്ന കഥാപാത്രം ഇടതുപക്ഷമാണെന്നാണ് എം.പി പറഞ്ഞത്. ലോകസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയിലാണ് സംസാരിക്കുകയായിരുന്നു അവര്‍.

യക്ഷിക്കഥകളില്‍ പ്രേതങ്ങളും ദുര്‍മന്ത്രവാദികളുമെല്ലാമുണ്ട്. കഥകളില്‍ ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാകും. അതുപൊലെയാണ് ഇന്ത്യയുടെ വിജയകഥയുണ്ടാക്കുകയാണെങ്കില്‍ അതില്‍ ദുര്‍മന്ത്രവാദിയായ ഇടതുപക്ഷം വരികയെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ആസന്നമായ തെക്കന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ കൊലപാതകം ചെയ്യുന്ന ഇടതുപക്ഷം സര്‍വകലാശാല ക്യാംപസുകളിലെ ക്രൂരകൃത്യങ്ങളെ വെള്ളപൂശുകയാണ്. താലിബാന്‍ മോഡല്‍ ആക്രമണമാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.

എം.പിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി സി.പി.എം അടക്കമുള്ള ഇടതുപക്ഷ എം.പിമാര്‍ എഴുന്നേറ്റു. ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ ഇടതുപക്ഷം ആക്രമണം ശക്തമാക്കിയിരിക്കുന്നതിനിടെയാണു ബി.ജെ.പി എം.പി കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button