Kerala

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്: ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെയുള്ള പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞദിവസം നടന്ന ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ചേര്‍പ്പ് സി.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ നാലു പേരെ സഹകരണ ആശുപത്രിയിലും ബാക്കിയുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിപിഐ മണ്ഡലം അസി. സെക്രട്ടറി പി.ജെ. ജോബിയുടെ കാലൊടിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പൊതുമരാമത്ത് റസ്റ്റ് ഹൗസ് വളപ്പില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാവരണം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണു പ്രതിഷേധവുമായി മുന്നൂറോളം വരുന്ന എല്‍.ഡി.എഫ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

shortlink

Post Your Comments


Back to top button