Kerala

കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കും

കൊച്ചി: കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കുന്നു. ഈ മാസം 27-ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപനം നടത്തും.കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേളയിലാണ് രാഷ്ട്രപതി ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തുക.

നേരത്തെ ഇടുക്കിയെ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചിരുന്നു. നെറ്റ് ലഭ്യമാകത്തക്കവിധം എല്ലായിടത്തും ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍, വ്യാപകമായ ഇന്റര്‍നെറ്റ് ഉപയോഗം, അതുപയോഗിച്ചുള്ള ഇ-ഗവേണന്‍സ് മുതലായവയാണ് ഡിജിറ്റല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ മികച്ച സേവനം കാഴ്ചവെച്ചതുകൊണ്ട് ഇ-ജില്ല എന്ന പദ്ധതി നടപ്പാക്കാന്‍ സഹായകമായി. വിവിധ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വഴി ദിവസം 24,000 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നുണ്ട്.

ഇത്തരം പ്രവര്‍ത്തനങ്ങളാണ് കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന നേട്ടം കൈവരിക്കാന്‍ ഇടയാക്കിയതെന്ന് ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button