തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുന്നു. കെ എം മാണിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യോജിച്ചു പോകാനാകില്ലെന്നു ജോസഫ് ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു.
പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതും, നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കവും ആണ് പിളര്‍പ്പിലേക്ക് നയിച്ചത്.
റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി മാറ്റത്തിന് സന്നദ്ധരാണെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിസി ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതും പിളര്‍പ്പിലേക്ക് നിങ്ങുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു
Post Your Comments