Gulf

യുഎഇ-യില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാരുടെ നാട്ടിലുള്ള കുടുംബത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി പുതിയ സ്കീം

യുഎഇ-യില്‍ ജോലിയുള്ള നോണ്‍-റെസിഡന്‍റ് ഇന്ത്യാക്കാരുടെ നാട്ടിലുള്ള കുടുംബത്തിനും പരിരക്ഷ നല്‍കുന്ന, ദിവസം 1.87 ദിര്‍ഹം പ്രീമിയമുള്ള (നാല് അംഗങ്ങളുള്ള കുടുംബത്തിന്) എറൈസ് ഇന്‍ഷുറന്‍സ് പദ്ധതി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ദുബായില്‍ അവതരിപ്പിച്ചു. ആര്‍എകെ ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഈ പുതിയ പദ്ധതി.

ഇന്ത്യലാകമാനം 6,000 ആശുപത്രികളില്‍ ഈ പദ്ധതിപ്രകാരമുള്ള സേവനങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

യുഎഇ-യില്‍ അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും ഈ പദ്ധതിയെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.

2,400 ദിര്‍ഹത്തിന് (6.57 ദിര്‍ഹം/ദിവസം) ഒരു പ്രവാസിക്ക് ഈ പദ്ധതിയില്‍ ചേരാനാകുമെന്ന് ആസാദ് മൂപ്പന്‍ അറിയിച്ചു. ഇതുപ്രകാരം അഞ്ചു പേരടങ്ങിയ ഒരു കുടുംബത്തിന് (പ്രവാസി, ഭാര്യ, ഒരു കുട്ടി, 2 പ്രായമായ മാതാപിതാക്കള്‍) 250,000 രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ബ്രോണ്‍സ് സ്കീമില്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ശാരീരകമായ വൈകല്യങ്ങളോ, പ്രത്യേക പരിഗണന ആവശ്യമുള്ളതോ ആയ കുട്ടികള്‍ക്ക് പദ്ധതിപ്രകാരം പരിരക്ഷ ലഭിക്കില്ല.

shortlink

Post Your Comments


Back to top button