Kerala

മോഷ്ടാവാണെന്നു കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം : മോഷ്ടാവാണെന്നു കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി യേശുദാസന്‍(34) ആണ് മരിച്ചത്. പൂന്തുറയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ മാണിക്യംവിളാകത്തായിരുന്നു സംഭവം. അഞ്ചു മണിയോടെ ഒരു വീടിനരുകില്‍ കണ്ട ഇയാളെ ചിലര്‍ ചോദ്യംചെയ്തു. പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതോടെ അവര്‍ യേശുദാസനെ മര്‍ദ്ദിച്ചു. പിന്നീട് കൂടുതല്‍ പേര്‍ ചേര്‍ന്ന് ഉടുമുണ്ടഴിച്ച് കൈകള്‍ ചേര്‍ത്തു കെട്ടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശംഖുമുഖത്തുള്ള ഒരു കേന്ദ്രത്തില്‍ ലഹരി വിമുക്ത ചികിത്സയ്ക്കായാണ് ഇയാള്‍ പൂന്തുറയിലെത്തിയത്. ഭാര്യ രാജലക്ഷ്മിയും ഭാര്യാപിതാവും പൂന്തുറയില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. നാലു ദിവസമായി മദ്യം ലഭിക്കാതിരുന്ന ഇയാള്‍, വിഭ്രാന്തി കാട്ടിയിരുന്നതായും മാണിക്യം വിളാകം ഭാഗത്ത് മദ്യം കിട്ടുമെന്നറിഞ്ഞ് പുലര്‍ച്ചെ അവിടെ എത്തിയതാകാമെന്നും പോലീസ് സംശയിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Post Your Comments


Back to top button