NewsIndia

ഉമര്‍ ഖാലിദിന്‍റെ സഹോദരന്‍ അനിയനെ വിശേഷിപ്പിക്കുന്നത് “ഒരു കമ്യൂണിസ്റ്റ് വട്ടന്‍”

ഉമര്‍ ഖാലിദ് ജാര്‍ഖണ്ഡിലെ ഗിരിവര്‍ഗ്ഗക്കാരിലെ ഒറ്റപ്പെടലിനേക്കുറിച്ച് ഗവേഷണം നടത്തുന്ന, തീവ്രഇടതുപക്ഷ അനുഭാവിയായ വിദ്യാര്‍ത്ഥിയാണ്. ഫെബ്രുവരി ഒമ്പതിന് ക്യാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിന്‍റെ പിന്നിലെ പ്രധാന ആളുകളില്‍ ഒരാളായ ഉമറിനെ സ്വന്തം സഹോദരന്‍ തന്നെ വിശേഷിപ്പിക്കുന്നത് “കമ്യൂണിസ്റ്റ് വട്ടന്‍” എന്നാണ്.

നല്ലൊരു ക്രിക്കറ്റ് കളിക്കാരനായിരുന്ന ഉമര്‍, ക്രിക്കറ്റ് ഉപേക്ഷിച്ചാണ് ജെഎന്‍യു-വില്‍ ഉപരിപഠനത്തിനെത്തിയത്. രോഹിത് വെമുള വിഷയത്തില്‍ ജെഎന്‍യു-വില്‍ നടന്ന പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്ത ഉമര്‍, അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കാനും മുന്‍നിരയില്‍ നിന്നു. ആ ചടങ്ങില്‍ ഇന്ത്യാ-വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് വിവാദമായപ്പോള്‍ അഭിഭാഷകന്‍റെയും കൂടി നിര്‍ദ്ദേശപ്രകാരമായിരുന്നു ഒളിച്ചോടിയത്.

സഹോദരന്‍ “കമ്യൂണിസ്റ്റ് പാഗല്‍” എന്ന്‍ വിളിക്കുന്ന ഉമറിനെക്കുറിച്ച് കൂട്ടുകാര്‍ക്കൊക്കെ നല്ല മതിപ്പാണ്. തീവ്രഇടതുപക്ഷ പ്രസ്ഥാനമായ ഡി.എസ്.യു-വുമായി കുറെനാളായി ഉമറിന് ബന്ധമൊന്നുമില്ലായിരുന്നു എന്ന അഭിപ്രായക്കാരാണ് അവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button