NewsIndia

ഗുജറാത്ത് നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

അഹമ്മദാബാദ്: ഗുജറാത്തില്‍ അവശേഷിക്കുന്ന 27 മുനിസിപ്പല്‍ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വിജയം. 15 നഗരസഭകളില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 8 നഗരസഭകള്‍ ലഭിച്ചു. കഴിഞ്ഞ ഡിസംബറില്‍ കാലാവധി പൂര്‍ത്തിയാകാതിരുന്ന നഗരസഭകളിലേക്കാണ് ഞായറാഴ്ച്ച തിരഞ്ഞെടുപ്പ് നടന്നത്. 75 ശതമാനം സമ്മതിദായകര്‍ വോട്ടവകാശം വിനിയോഗിച്ചത് മുന്‍വര്‍ഷത്തേക്കാള്‍ 5 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ്.

21 ജില്ലകളിലായി 660 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപിക്ക് മൊത്തം 395 സീറ്റുകള്‍ ലഭിച്ചു. ബനസ്കന്ഥ ജില്ലയിലെ ഭാഭറില്‍ മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടി വിജയം നേടി. ഗീര്‍-സോംനാഥില്‍ ഇരുപാര്‍ട്ടികളും 12 സീറ്റു വീതം നേടി. തസ്രയില്‍ സ്വതന്ത്രരുടെ പിന്തുണയും ഉറപ്പിച്ചതോടെ ബിജെപി ഭരണത്തിലേറുമെന്ന്‍ തീര്‍ച്ചയായി. ഇതോടെ 16 നഗരസഭകളില്‍ ബിജെപിയുടെ ആധിപത്യമാകും.

ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പിലും നഗരസഭകളില്‍ വിജയം ബിജെപിക്കൊപ്പമായിരുന്നു. ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തി.

shortlink

Post Your Comments


Back to top button