തൃശ്ശൂര്‍ : വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലെ ബി.ജെ.പി പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനസ്വാധീനം, സല്‍പ്പേര്, പൊതുജന താല്‍പ്പര്യം എന്നിവയാണ് സ്ഥാനാര്‍ത്ഥികളുടെ മാനദണ്ഡമെന്നും ജില്ലാ സമിതികള്‍ നല്‍കുന്ന പട്ടിക കേന്ദ്ര കമ്മറ്റിയുടെ അംഗീകാരത്തിന് വിടുമെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാനത്തിനു വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രഖ്യാപനം മൂന്ന് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നും ഇതിനിടയിലും ബി.ഡി.ജെ.എസുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും കുമ്മനം വ്യക്തമാക്കി.
Post Your Comments