IndiaNews

മഹാരാഷ്ട്രയില്‍ മേല്‍ക്കോയ്മ നഷ്ടപ്പെട്ട ശിവസേനയ്ക്ക് ബി.ജെ.പി.യോടുള്ള അമര്‍ഷം പരിഹാസ രൂപത്തില്‍ തുറന്നുകാട്ടുന്നു

മുംബൈ: മഹാരാഷ്ട്രയ്ക്ക് കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളുമായി സമാഹരിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ വാരാചരണത്തെ കളിയാക്കി ശിവസേന രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യകക്ഷികളുമായി ബി.ജെ.പി പല ധാരണാപത്രങ്ങളില്‍ ഒപ്പിട്ടിരുന്നതായും അവയുടെ ഗതി മെയ്ക്ക് ഇന്‍ ഇന്ത്യയിലെ ധാരണപത്രങ്ങള്‍ക്കും വരുമോ എന്നും ചോദിച്ചാണ് പരിഹാസം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപത്രത്തിലാണ് ശിവസേന മെയ്ക്ക് ഇന്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്.

മെയ്ക്ക് ഇന്‍ ഇന്ത്യയിലെ നിക്ഷേപ വാഗ്ദാനങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് ആരോപിച്ച സേന, ഭരണ മുന്നണിയിലെ ചെറിയ പാര്‍ട്ടികളുടെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് ധാരണകളുടെ അവസ്ഥയാകുമോ ഇവയ്ക്കുമെന്ന ചോദ്യം ഉന്നയിക്കുന്നു. വ്യവസായ മന്ത്രിയെന്ന നിലയില്‍ ശിവസേന നേതാവായ സുഭാഷ് ദേശായിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് എതിരെയാണ് ശിവസേനയുടെ വിമര്‍ശനം.

സംസ്ഥാനത്ത് ഒട്ടേറെ പദ്ധതികള്‍ക്ക് മെയ്ക്ക് ഇന്‍ ഇന്ത്യ കാരണമായെന്ന് സുഭാഷ് ദേശായി പ്രഖ്യാപിച്ചിരുന്നിടത്താണ് പാര്‍ട്ടി മുഖപത്രത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയെ ശിവസേന പരിഹസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button