കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കുന്ന പി.ജയരാജനെ സി.പി.എം.പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായാണ് സി.ബി.ഐ.യുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം ആരോപിച്ചു.
ആരോഗ്യനില കണക്കിലെടുത്ത് ജയരാജനെ ചോദ്യം ചെയ്യുന്നതിനുള്ള നീക്കം സി.ബി.ഐ ഉപേക്ഷിക്കണം. ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. മൂന്ന് ദിവസംകൊണ്ട് എന്ത് തെളിവുകളാണ് അവര്‍ക്ക് ജയരാജനെതിരെ ലഭിച്ചതെന്നും പിണറായി ചോദിച്ചു.
Post Your Comments