വേനല്‍കടുത്തതോടെ ദാഹം വളരെയധികം വര്‍ധിച്ചു വരുന്ന സമയമാണിത്. ദാഹം ശമിപ്പിക്കാന്‍ വഴിയരികില്‍ കാണുന്ന നിറവും മണവുമുള്ള എന്ത് പാനീയവും വാങ്ങി കുടിക്കുന്നവര്‍ അറിയുക. നിങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് വലിയ അപകടമാണ് . കേരളത്തിലെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ശീതളപാനീയങ്ങള്‍ മിക്കതും നിങ്ങളുടെ ആരോഗ്യം തന്നെ തകരാറിലാക്കും. ഇത്തരം പാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെള്ളവും ഐസും തീരെ ശുചിത്വമില്ലാത്തതാണ്.
അമോണിയം കലര്‍ത്തിയ ഐസാണ് ജ്യൂസുകളില്‍ ഉപയോഗിച്ചു വരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ചീഞ്ഞതും കേടായതുമായ പഴങ്ങളും ഉപയോഗിച്ച് ജ്യൂസ് നിര്‍മ്മിച്ച് നല്‍കുന്ന കൂള്‍ബാറുകള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. വിപണിയില്‍ ലഭ്യമായ ചില ഐസ്‌ക്രീമുകളിലെ ചേരുവകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതാണ്. ഇത്തരം പാനീയങ്ങള്‍ ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി, തുടങ്ങിയവ ഉണ്ടാകും. അതുകൊണ്ട് തന്നെ ദാഹമകറ്റാന്‍ വഴിയോരത്തു നിന്ന് വെള്ളം വാങ്ങി കുടിക്കും മുന്‍പ് ഒരു വട്ടം കൂടി ഒന്ന് ചിന്തിക്കുക.
Post Your Comments