ജാതി-മത-ഭേതമന്യേ ആറ്റുകാൽ പൊങ്കാലക്ക് വരുന്നവരെ സഹായിച്ച് തിരുവനന്തപുരം നിവാസികൾ
തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാലില്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്ത ജനങ്ങൾക്ക് മതസൗഹാർദ്ദത്തിന്റെ തണലേകി ആഘോഷമാക്കുകയാണ് തിരുവനന്തപുരത്തെ ജനങ്ങൾ. ജാതി മത ഭെതമെന്യെ പൊങ്കാലയ്ക്കെത്തുന്ന സ്ത്രീജനങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി നാട്ടുകാർ മതേതരത്വത്തിന്റെ മാതൃകയാകുന്നു.ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല ഈ മതേതരത്വത്തിന്റെ സൗഹൃദം. വര്‍ഷങ്ങളായി തിരുവനന്തപുരത്തെത്തുന്നവര്‍ അനുഭവിക്കുന്ന ഒരുകാര്യം കൂടിയാണിത്.വർഗീയ പ്രചരണങ്ങൾക്കിടയിൽ, തിരുവനന്തപുരം നിവാസികൾ ആണ് യഥാര്‍ത്ഥ മതേതരത്വം കാത്തു സൂക്ഷിച്ചു മാതൃകയാകുന്നത്.
മണക്കാട്ടെ വലിയ മുസ്ലിം പള്ളിയുടെ നേതൃത്വത്തില്‍ പൊങ്കാലയിടാനെത്തുന്നവര്‍ക്കായി പള്ളിയുടെ പാര്‍ക്കിങ് ഏരിയ ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുത്ത്,പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്കു വിശ്രമിക്കാനും പ്രാഥമികകൃത്യങ്ങൾക്കു സൗകര്യം ഒരുക്കി. പൊങ്കാലയിടാൻ വരുന്നവർക്ക് വേണ്ട വെള്ളവും ശേഖരിച്ചു നൽകി മഹല്ല് കമ്മറ്റി മാതൃകയാകുന്നു . .മണക്കാട് പള്ളി മാത്രമല്ല അട്ടക്കുളങ്ങര ജുമാ മസ്ജിദും പൊങ്കാലയിടാനെത്തിയ അയ്യായിരത്തോളം പേര്‍ക്ക് കഴിഞ്ഞദിവസം രാത്രി കഞ്ഞിയും പുഴുക്കും വിതരണം ചെയ്തിരുന്നു.ചാലയിലെ പച്ചക്കറി വ്യാപാരിയായ അസീമിന്റെ സ്വന്തം വീട് പൊങ്കാലദിവസങ്ങളില്‍ വരുന്നവര്‍ക്കായി വിട്ടുകൊടുക്കുകായും, ഈ വര്‍ഷം പൊങ്കാലയിടാനെത്തുന്നവര്‍ക്കു ദാഹമകറ്റാന്‍ തണ്ണിമത്തന് വിതരണം ചെയ്യുകയും ചെയ്തു.
Post Your Comments