ന്യൂഡല്‍ഹി: ഇറ്റലിയില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന ഇന്ത്യക്കാരിക്ക് സഹായ വാഗ്ദാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. തന്റെ സഹോദരി വിദേശത്ത് ഗാര്‍ഹിക പീഡനം അനുഭവിക്കുകയാണെന്ന് സഹോദരന്‍ ട്വിറ്ററിലൂടെ സഹോദരന്‍ പരാതിപ്പെട്ടതിന് മറുപടിയായാണ് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സുഷമാ സ്വരാജ് മറുപടി നല്‍കിയത്.
ഗുര്‍മുഖ് സിങ് എന്ന യുവാവാണ് തന്റെ സഹോദരി സുഖ്‌വീന്ദര്‍ കൗര്‍ ഇറ്റലിയില്‍ ഗാര്‍ഹിക പീഡനം നേരിടുന്നതായി സുഷമയ്ക്ക് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ വക്താവ് സുഖ്‌വീന്ദര്‍ കൗറുമായി സംസാരിച്ചതായും സഹോദരിയുടെ പ്രശ്‌നത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസി ഇടപെടുമെന്നും മന്ത്രി വാക്കു നല്‍കുകയായിരുന്നു.
Post Your Comments